ഇ​തി​ൽ ആ​രാ​കും ത​ല​വ​ൻ‍? നേ​ർ​ക്കു​നേ​ർ ബി​ജു മേ​നോ​നും ആ​സി​ഫ് അ​ലി​യും; ത​ല​വ​ൻ ട്രെ​യി​ല​ർ
Wednesday, May 15, 2024 11:20 AM IST
ബി​ജു മേ​നോ​നും ആ​സി​ഫ് അ​ലി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ത​ല​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ജി​സ് ജോ​യി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​രു​ൺ നാ​രാ​യ​ണ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ നാ​രാ​യ​ണ​ൻ, സി​ജോ സെ​ബാ​സ്റ്റ്യ​ൻ ല​ണ്ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മേ​യ് 24-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

പൂ​ർ​ണ​മാ​യും ഒ​രു പേ​ലീ​സ് ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ​ക്ക​നു​സ​രി​ച്ചു​ള്ള വി​ഷ്വ​ൽ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഈ ​ഗാ​നം ഏ​റെ കൗ​തു​കം പ​ക​രു​ന്ന​താ​ണ്. ദീ​പ​ക് ദേ​വി​ന്‍റെ ഈ​ണ​ത്തി​ൽ ജി​സ് ജോ​യി​യാ​ണ് ഈ ​ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.



ഒ​രു കേ​സ​ന്വേ​ഷ​ണം ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന​തും അ​തി​നി​ട​യി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, കോ​ട്ട​യം ന​സീ​ർ, അ​നു​ശ്രീ, മി​യ ജോ​ർ​ജ്, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ജോ​ജി കെ.​ജോ​ൺ, ദി​നേ​ശ്, ന​ന്ദ​ൻ ഉ​ണ്ണി, അ​നു​രൂ​പ്, ബി​ലാ​സ് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ശ​ര​ത് പെ​രു​മ്പാ​വൂ​ർ, ആ​ന​ന്ദ് തേ​വ​ർ​കാ​ട്ട് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം - ശ​ര​ൺ വേ​ലാ​യു​ധ​ൻ. എ​ഡി​റ്റിം​ഗ് -സൂ​ര​ജ് ഇ.​എ​സ്, ക​ലാ​സം​വി​ധാ​നം - അ​ജ​യ​ൻ മ​ങ്ങാ​ട്. മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സാ​ഗ​ർ.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്‌ - ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​സാ​ദ് ക​ണ്ണാ​ടി​ക്ക​ൽ. സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്‌​സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.