മാ​ർ​ക്കോ​യാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ; മൂ​ന്നാം ഷെ​ഡ്യൂ​ൾ മൂ​ന്നാ​റി​ൽ പൂ​ർ​ത്തി​യാ​യി
Saturday, May 18, 2024 3:17 PM IST
ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഷെ​രി​ഫ് മു​ഹ​മ്മ​ദും ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സും ചേ​ർ​ന്നു നി​ർ​മി​ച്ച് ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം മാ​ർ​ക്കോ​യു​ടെ മൂ​ന്നാം ഷെ​ഡ്യൂ​ൾ മൂ​ന്നാ​റി​ൽ പൂ​ർ​ത്തി​യാ​യി. 15 ദി​വ​സ​ത്തോ​ളം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​ൽ ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ത്രി​ല്ല​ർ രം​ഗ​ങ്ങ​ളാ​ണ് ഷൂട്ട് ചെയ്തത്.

ഒ​ന്ന​ര​മാ​സ​ക്കാ​ലം കൊ​ച്ചി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് നി​ർ​മാ​താ​വ് ഷെ​രീ​ഫ് മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. കൊ​ച്ചി ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പി​ന്നീ​ട് വി​ദേ​ശ​ത്താ​കും ചി​ത്രീ​ക​ര​ണം.

സി​ദ്ദി​ഖ്, ജ​ഗ​ദീ​ഷ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ്, യു​ക്തി​ത​രേ​ജ, ദി​നേ​ശ് പ്ര​ഭാ​ക​ർ, മാ​ത്യു വ​ർ​ഗീ​സ്, അ​ജി​ത് കോ​ശി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഷ​മ്മി തി​ല​ക​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യു തി​ല​ക​ൻ, ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​വ​ർ​ക്കു പു​റ​മേ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. പൂ​ർ​ണ​മാ​യും ആ​ക്ഷ​ൻ ത്രി​ല്ല​ർ, വ​യ​ല​ൻ​സ് ചി​ത്ര​മാ​ണി​ത്.

കെ​ജി​എ​ഫ്, സ​ലാ​ർ തു​ട​ങ്ങി​യ വ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു സം​ഗീ​തം ഒ​രു​ക്കി​യ ര​വി ബ​സ് റൂ​ർ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലേ​യും കോ​ളി​വു​ഡി​ലേ​യും മി​ക​ച്ച സം​ഘ​ട്ട​ന സം​വി​ധാ​യ​ക​രാ​യ കാ​ലെ കിം​ഗ്സ​ൺ, സ്റ്റ​ണ്ട് സെ​ൽ​വ, ഫെ​ലി​ക്സ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ ഒ​രു​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.