96 സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്രം മെ​യ്യ​ഴ​ക​ൻ; കാ​ർ​ത്തി നാ​യ​ക​ൻ, ഒ​പ്പം അ​ര​വി​ന്ദ് സ്വാ​മി​യും
Monday, September 9, 2024 3:11 PM IST
കാ​ർ​ത്തി, അ​ര​വി​ന്ദ് സ്വാ​മി എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി. ​പ്രേം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘മെ​യ്യ​ഴ​ക​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. 96 എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം പ്രേം ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ന​ട​ൻ സൂ​ര്യ​യും ജ്യോ​തി​ക​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. 96ന് ​ശേ​ഷം സം​വി​ധാ​യ​ക​ൻ പ്രേം ​കു​മാ​റും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​വി​ന്ദ് വ​സ​ന്ത​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും മെ​യ്യ​ഴ​ക​നു​ണ്ട്. സം​ഗീ​ത​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കി ഇ​മോ​ഷ​ണ​ൽ ഫീ​ൽ​ഗു​ഡ് ജോ​ണ​റി​ലാ​കും ചി​ത്ര​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന.



ശ്രീ​ദി​വ്യ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. രാ​ജ് കി​ര​ൺ, ദേ​വ​ദ​ർ​ശി​നി, ശ്രീ​ര​ഞ്ജി​നി, ജ​യ​പ്ര​കാ​ശ്, ഇ​ള​വ​ര​സു, ക​രു​ണാ​ക​ര​ൻ, ശ​ര​ൺ ശ​ക്തി, രാ​ജ്കു​മാ​ർ, ജ​യ​പ്ര​കാ​ശ്, സ​ര​ൺ എ​ന്ന​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ഹേ​ന്ദ്ര​ൻ രാ​ജു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന മെ​യ്യ​ഴ​ക​നാ​യി, ആ​ർ. ഗോ​വി​ന്ദ​രാ​ജാ​ണ് എ​ഡി​റ്റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കാ​ർ​ത്തി​യു​ടെ 27-ാമ​ത്തെ ചി​ത്ര​മാ​ണ് മെ​യ്യ​ഴ​ക​ൻ.