വി​വാ​ദ​ങ്ങ​ൾ ക​ത്തി​പ്പു​ക​യു​ന്ന​തി​നി​ട​യി​ൽ പു​തി​യ പാ​ട്ടി​റ​ക്കി വേ​ട​ൻ
Wednesday, April 30, 2025 12:00 PM IST
ക​ഞ്ചാ​വും പു​ലി​പ​ല്ലു​മൊ​ക്കെ​യാ​യി വി​വാ​ദ​ങ്ങ​ൾ പു​ക​യു​ന്ന​തി​നി​ട​യി​ൽ പു​തി​യ പാ​ട്ടി​റ​ക്കി വേ​ട​ൻ. ‘മോ​ണ​ലോ​വ’ എ​ന്നാ​ണ് പാ​ട്ടി​ന്‍റെ പേ​ര്. ത​ന്‍റെ ആ​ദ്യ​ത്തെ പ്രേ​മ​പ്പാ​ട്ട് എ​ന്നാ​ണ് മോ​ണ​ലോ​വ ത​ന്‍റെ ആ​ദ്യ​ത്തെ പ്രേ​മ​പ്പാ​ട്ടാ​ണെ​ന്ന് വേ​ട​ൻ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

2.27 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള പാ​ട്ടി​ന്‍റെ പൂ​ർ​ണ പ​തി​പ്പാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. നേ​ര​ത്തേ ത​ന്നെ ഈ ​പാ​ട്ട് വേ​ട​ന്‍ പ​ല വേ​ദി​ക​ളി​ലും പാ​ടി​യി​രു​ന്നു.

ഫ്ലാ​റ്റി​ൽ നി​ന്ന് ല​ഹ​രി ക​ണ്ടെ​ടു​ത്ത കേ​സി​ലും പു​ലി​പ്പ​ല്ല് കൈ​വ​ശം വ​ച്ച കേ​സി​ലും പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട വേ​ട​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മോ​ണ​ലോ​വ​യു​ടെ വ​ര​വ്. ഫ്ലാ​റ്റി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ ത​ന്‍റെ പു​തി​യ പാ​ട്ട് ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങു​മെ​ന്ന് വേ​ട​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് വേ​ട​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വേ​ട​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഗാ​യ​ക​ന്‍റെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന പ​ല സം​ഗീ​ത​പ​രി​പാ​ടി​ക​ളും റ​ദ്ദ് ചെ​യ്യു​ക​യു​ണ്ടാ​യി. ക​ഞ്ചാ​വ് കേ​സി​നു പി​ന്നാ​ലെ​യാ​ണ് പു​ലി​പ്പ​ല്ല് വി​വാ​ദ​വും വേ​ട​നെ വേ​ട്ട​യാ​ടി​യ​ത്.