പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ–​രാ​ഹു​ൽ ചി​ത്ര​ത്തി​ന് പാ​യ്ക്ക​പ്പ്
Thursday, May 1, 2025 10:38 AM IST
ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ഹൊ​റ​ര്‍ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം പാ​യ്ക്ക​പ്പാ​യി. നി​ർ​മാ​താ​ക്ക​ളാ​യ ഓ​ൾ നൈ​റ്റ് ഷി​ഫ്റ്റ്സ്റ്റു​ഡി​യോ​സ് ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭ്ര​മ​യു​ഗ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്രോ​ജ​ക്ട് ആ​ണി​ത്.

ഹൊ​റ​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​തും രാ​ഹു​ൽ ത​ന്നെ​യാ​ണ്. സി​നി​മ​യു​ടെ ആ​ർ​ട്ട് ചെ​യ്യു​ന്ന​ത് ജ്യോ​തി​ഷ് ശ​ങ്ക​ർ. എ​ഡി​റ്റിം​ഗ് ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി. സൗ​ണ്ട് ഡി​സൈ​ൻ ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്.

സൗ​ണ്ട് മി​ക്സ് രാ​ജാ​കൃ​ഷ്ണ​ൻ എം.​ആ​ർ. മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ. സ്റ്റ​ണ്ട്സ് ക​ലൈ കിം​ഗ്സ​ൺ. വി​എ​ഫ്എ​ക്സ് ഡി​ജി ബ്രി​ക്സ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ അ​രോ​മ മോ​ഹ​ൻ. ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.