ദുൽഖറിനൊപ്പം ഐ ആം ഗെയിമിൽ ആന്‍റണി വർഗീസും
Friday, May 2, 2025 8:52 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം ഐ ​ആം ഗെ​യി​മി​ൽ ആ​ന്‍റ​ണി വ​ർ​ഗീ​സും. താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് ദു​ൽ​ഖ​ർ ത​ന്നൊ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ആ​ര്‍​ഡി​എ​ക്സ് എ​ന്ന അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ന​ഹാ​സ് ഹി​ദാ​യ​ത്ത് ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള സി​നി​മ​യാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സൂ​ച​ന. കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്ക് ശേ​ഷം ദു​ല്‍​ഖ​റി​ന്‍റേ​താ​യി മ​ല​യാ​ള​ത്തി​ല്‍ എ​ത്തു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

കൊ​ത്ത​യ്ക്ക് ശേ​ഷം മ​റു​ഭാ​ഷ​ക​ളി​ല്‍ വ​ലി​യ വി​ജ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ലും മ​ല​യാ​ള​ത്തി​ലേ​ക്ക് ദു​ല്‍​ഖ​ര്‍ എ​ത്തി​യി​രു​ന്നി​ല്ല. ഈ ​കാ​ല​യ​ള​വി​ല്‍ ല​ക്കി ഭാ​സ്ക​ര്‍ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ ദു​ല്‍​ഖ​ര്‍ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യം നേ​ടി​യി​രു​ന്നു.

പാ​ന്‍ ഇ​ന്ത്യ​ന്‍ തെ​ലു​ങ്ക് ചി​ത്രം ക​ല്‍​ക്കി 2898 എ​ഡി​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഐ ​ആം ഗെ​യിം കൂ​ടാ​തെ ത​മി​ഴി​ല്‍ നി​ന്ന് കാ​ന്ത എ​ന്ന ചി​ത്ര​വും ദു​ല്‍​ഖ​റി​ന്‍റേ​താ​യി വ​രാ​നു​ണ്ട്. ന​ഹാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദു​ല്‍​ഖ​ര്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് വ​ന്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.