ലോ​കേ​ഷ് - ര​ജ​നി ചി​ത്രം കൂ​ലി​യു​ടെ പ്ര​മോ ടീ​സ​ർ
Wednesday, May 7, 2025 1:10 PM IST
ലോ​കേ​ഷ് ക​ന​ക​രാ​ജ്–​ര​ജ​നി​കാ​ന്ത് ചി​ത്രം ‘കൂ​ലി’​യു​ടെ പു​തി​യ പ്ര​മൊ ടീ​സ​ർ എ​ത്തി. സൗ​ബി​ൻ, ഉ​പേ​ന്ദ്ര, സ​ത്യ​രാ​ജ്, നാ​ഗാ​ർ​ജു​ന എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും മു​ഖം കാ​ണി​ക്കു​ന്നി​ല്ല.

ഓ​ഗ​സ്റ്റ് 14നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ര​ജ​നി​കാ​ന്തി​ന്‍റെ 171ാം സി​നി​മ​യാ​യി ഒ​രു​ങ്ങു​ന്ന കൂ​ലി​യി​ൽ ആ​മി​ര്‍ ഖാ​ൻ, നാ​ഗാ​ർ​ജു​ന, ഉ​പേ​ന്ദ്ര തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളും എ​ത്തു​ന്നു. ആ​മി​ർ അ​തി​ഥി വേ​ഷ​ത്തി​ലാ​കും ചി​ത്ര​ത്തി​ലെ​ത്തു​ക. ശ്രു​തി ഹാ​സ​നാ​ണ് നാ​യി​ക.



ആ​ക്‌‌​ഷ​ൻ ഡ്രാ​മ വി​ഭാ​ഗ​ത്തി​ലൊ​രു​ങ്ങു​ന്ന ഒ​രു പി​രി​യ​ഡ് ഗ്യാം​ഗ്സ്റ്റ​ർ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് കൂ​ലി. ഇ​ന്ത്യ​യി​ലേ​ക്ക് സിം​ഗ​പ്പൂ​ർ, ദു​ബാ​യി, യു​എ​സ്എ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മാ​കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ൺ പി​ക്ചേ​ഴ്സി‍​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​നാ​ണ് കൂ​ലി​യു​ടെ നി​ർ​മാ​ണം. 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ത്യ​രാ​ജും ര​ജ​നി​കാ​ന്തും ഒ​രു​മി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് കൂ​ലി. മ​ല​യാ​ളി​യാ​യ ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ. ‘ലി​യോ’​യ്ക്കു ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യെ​ന്ന നി​ല​യി​ലും പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​ക​ൾ വ​ലു​താ​ണ്.