വി​ജ​യ്‌​യു​ടെ മ​ക​ൻ ജേ​സ​ന്‍റെ ആ​ദ്യ സി​നി​മ; ഗ്ലിം​പ്സ് പു​റ​ത്തി
Wednesday, May 7, 2025 4:15 PM IST
വി​ജ​യ്‌​യു​ടെ മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യ് സം​വി​ധാ​യ​ക​നാ​കു​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഗ്ലിം​പ്സ് എ​ത്തി. നാ​യ​ക​നാ​യ സ​ന്ദീ​പ് കി​ഷ​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സ്പെ​ഷ​ൽ വീ​ഡി​യോ റി​ലീ​സ് ചെ​യ്ത​ത്.

ത​ന്‍റെ 24ാം വ​യ​സി​ലാ​ണ് സം​വി​ധാ​യ​ക​നാ​യു​ള്ള ജേ​സ​ന്‍റെ അ​ര​ങ്ങേ​റ്റം. മൈ​ന്‍​ഡ് ഗെ​യിം ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​റാ​കും ചി​ത്രം.



ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ. ​സു​ബാ​സ്ക​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കൃ​ഷ്ണ​ൻ വ​സ​ന്ത് ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ത​മ​ൻ എ​സ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ കെ.​എ​ൽ., കോ ​ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ ട്യൂ​ണി ജോ​ൺ, വി​എ​ഫ്എ​ക്സ് ഹ​രി​ഹ​ര​സു​ത​ൻ, സ്റ്റി​ൽ​സ് അ​രു​ൺ പ്ര​സാ​ദ് (മോ​ഷ​ൻ പോ​സ്റ്റ​ർ), പി​ആ​ർ​ഒ ശ​ബ​രി.