ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണം; ജ​യ്‌​സാ​ല്‍​മീറി​ല്‍ മ​ല​യാ​ള സി​നി​മാ സം​ഘ​ത്തി​ന് പ്ര​തി​സ​ന്ധി
Friday, May 9, 2025 11:40 AM IST
രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ല്‍​മീ​റി​ല്‍ മ​ല​യാ​ള സി​നി​മാ ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​നും പ്ര​തി​സ​ന്ധി. 200 പേ​ര​ട​ങ്ങു​ന്ന സി​നി​മാ സം​ഘ​മാ​ണ് ജ​യ്‌​സാ​ല്‍​മീറി​ല്‍ ഉ​ള്ള​ത്. മേ​ഖ​ല​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി സം​ഘം ഇ​വി​ടെ​നി​ന്ന് മ​ട​ങ്ങു​ക​യാ​ണ്.

റോ​ഡു​മാ​ര്‍​ഗം അ​ഹ​മ്മ​ഹാ​ബാ​ദ് എ​ത്തി​യ ശേ​ഷം അ​വി​ടെ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. സം​ജാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​ഫ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് സം​ഘം ഇ​വി​ടെ എ​ത്തി​യ​ത്. ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ഐ​ശ്വ​ര്യ​യാ​ണ് (ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി ഫെ​യിം) നാ​യി​ക.

ഐ​ശ്വ​ര്യ അ​ട​ക്ക​മു​ള്ള​വ​ർ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ട്. 90 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗി​നാ​ണ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. പ​ത്ത് ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യ​ത്.