ക​ട്ട​പ്പ​ന​യ്ക്ക് ശേ‍​ഷം നാ​ദി​ര്‍​ഷ - വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ടീ​മി​ന്‍റെ ‘മാ​ജി​ക് മ​ഷ്റൂം ഫ്രം ​ക​ഞ്ഞി​ക്കു​ഴി’
Monday, June 9, 2025 3:39 PM IST
സി​നി​മാ​ന​ട​നാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ച് ന​ട​ക്കു​ന്നൊ​രു യു​വാ​വി​ന്‍റെ ജീ​വി​തം പ​റ​ഞ്ഞ "ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നി'​ലൂ​ടെ പ്രേ​ക്ഷ​ക​രെ ഏ​റെ ചി​രി​പ്പി​ച്ച നാ​ദി​ര്‍​ഷ - വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. "മാ​ജി​ക് മ​ഷ്റൂം​സ് ഫ്രം ​ക​ഞ്ഞി​ക്കു​ഴി' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ ആ​ണ്. സി​നി​മ​യു​ടെ ഫ​സ്റ്റ് ക്ലാ​പ്പ് ഹ​രി​ശ്രീ അ​ശോ​ക​നും സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​മാ​താ​വും നി​ർ​വ​ഹി​ച്ചു.



ഫ​ൺ ഫി​ൽ​ഡ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ അ​യോ​ൺ എ​ന്ന യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ജി​ക്ക​ൽ റി​യ​ലി​സ​മെ​ന്ന ജോ​ണ​റി​ലൂ​ടെ ഒ​രു ഫാ​മി​ലി ഹ്യൂ​മ​ർ, ഫാ​ന്‍റ​സി ലൗ ​ശ്രേ​ണി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.



ഹ​രി​ശ്രീ അ​ശോ​ക​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, ജോ​ണി ആ​ന്‍റ​ണി, ബി​ജു​കു​ട്ട​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ബോ​ബി കു​ര്യ​ൻ, ശാ​ന്തി​വി​ള ദി​നേ​ശ്, അ​രു​ൺ പു​ന​ലൂ​ർ, മീ​നാ​ക്ഷി ദി​നേ​ശ്, മ​നീ​ഷ കെ.​എ​സ്, പൂ​ജ മോ​ഹ​ൻ​രാ​ജ്, ആ​ൽ​ബി​ൻ, ഷ​മീ​ർ ഖാ​ൻ, ത്രേ​സ്യാ​മ്മ, സു​ഫി​യാ​ൻ, ആ​ലി​സ് പോ​ള്‍ തു​ട​ങ്ങി വ​ന്പ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​കാ​ശ് ദേ​വാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സു​ജി​ത്ത് വാ​സു​ദേ​വും എ​ഡി​റ്റിം​ഗ് ജോ​ൺ​കു​ട്ടി​യും നി​ർ​വ​ഹി​ക്കും.



പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - എം. ​ബാ​വ, സം​ഗീ​തം - നാ​ദി​ര്‍​ഷ, ഗാ​ന​ര​ച​ന - ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, രാ​ജീ​വ് ഗോ​വി​ന്ദ​ൻ, യ​ദു​കൃ​ഷ്ണ​ൻ. ആ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം - മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, മേ​ക്ക​പ്പ് - പി.​വി. ശ​ങ്ക​ർ, കോ​സ്റ്റ്യൂം - ദീ​പ്തി അ​നു​രാ​ഗ്, സ്റ്റൈ​ലി​സ്റ്റ് ന​ര​സിം​ഹ സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് - ഷൈ​നു ച​ന്ദ്ര​ഹാ​സ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ - ര​ജീ​ഷ് പ​ത്താം​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ജി​നു പി.​കെ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - സി​റാ​ജ് മൂ​ൺ​ബീം, സ്റ്റി​ൽ​സ് - അ​ജി മ​സ്‌​ക​റ്റ്, വി​എ​ഫ്എ​ക്സ് പി​ക്ടോ​റി​യ​ൽ എ​ഫ്എ​ക്സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ് - യെ​ല്ലോ ടൂ​ത്ത്‍​സ്, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്, ആ​തി​ര ദി​ൽ​ജി​ത്ത്.