ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യു​ടെ മാ​സു​ക​ൾ ക​മ്പ​നി കാ​ണാ​ൻ കി​ട​ക്കു​ന്ന​തേ​യു​ള്ളൂ; ‘അ​ഖ​ണ്ഡ 2’ മാ​സ് ടീ​സ​ർ
Wednesday, June 11, 2025 8:51 AM IST
ബോ​യ​പ​തി ശ്രീ​നു- ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന "അ​ഖ​ണ്ഡ 2: താ​ണ്ഡ​വം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ റി​ലീ​സ് ചെ​യ്തു. 2021ൽ ​റി​ലീ​സ് ചെ​യ്ത ‘അ​ഖ​ണ്ഡ’​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്.

14 റീ​ല്‍​സ് പ്ല​സ് ബാ​ന​റി​ല്‍ രാം​അ​ച​ന്ത​യും ഗോ​പി​ച​ന്ദ് അ​ച​ന്ത​യും ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ചി​ത്രം എം. ​തേ​ജ​സ്വി​നി ന​ന്ദ​മൂ​രി അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ദ്യ​ഭാ​ഗ​ത്തേ​ക്കാ​ള്‍ വ​മ്പ​ന്‍ ആ​ക്ഷ​നും ഡ്രാ​മ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടാം​ഭാ​ഗം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. സെ​പ്റ്റം​ബ​ര്‍ 25-ന് ​ദ​സ​റ​യ്ക്ക് ചി​ത്രം റി​ലീ​സ് ചെ​യ്യും.



പ്ര​ശ​സ്ത സം​ഘ​ട്ട​ന സം​വി​ധാ​യ​ക​രാ​യ രാം-​ല​ക്ഷ്മ​ണ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ചി​ത്ര​ത്തി​ലെ അ​തി​ശ​യി​പ്പി​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.

ത​മ​ന്‍ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം ടീ​സ​റി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സം​യു​ക്ത നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ദി പി​ന്നി​സെ​ട്ടി​യാ​ണ്.