ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ല; മ​ഞ്ഞു​മ്മ​ൽ വി​വാ​ദ​ത്തി​ൽ സൗ​ബി​ന് മു​ൻ​കൂ​ർ ജാ​മ്യം
Thursday, June 26, 2025 4:34 PM IST
സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി​ന്‍റെ നി​ർ​മാ​താ​വാ​യ സൗ​ബി​ന്‍ ഷാ​ഹി​റി​നും സ​ഹ​നി​ര്‍​മാ​താ​ക്ക​ളാ​യ ബാ​ബു ഷാ​ഹി​റി​നും ഷോ​ണ്‍ ആ​ന്‍റ​ണി​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യം. കേ​സി​ന്‌ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം​ചെ​യ്യേ​ണ്ട സ്വ​ഭാ​വ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ലാ​ഭ​വി​ഹി​തം പ​ങ്കി​ടു​ന്ന​തും നി​ക്ഷേ​പം ന​ട​ത്തി​യ രീ​തി​യു​മാ​ണ് കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന​തി​നാ​ല്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ളെ ആ​ശ്ര​യി​ച്ചു​ള്ള​താ​ണെ​ന്നും എ​ല്ലാ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ക​സ്റ്റ​ഡി​യി​ലെ ചോ​ദ്യം​ചെ​യ്യ​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ബി​നോ​ടും ഷോ​ണ്‍ ആ​ന്‍റ​ണി​യോ​ടും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​രു​വ​രും ജൂ​ലാ​യ് ഏ​ഴി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​മ്പി​ല്‍ ഹാ​ജ​രാ​വ​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ട്ടാം തീ​യ​തി​യും ഹാ​ജ​രാ​വ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​റ​വ ഫി​ലിം​സ് എ​ല്‍​എ​ല്‍​പി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ് സൗ​ബി​നും ഷോ​ണും ബാ​ബു ഷാ​ഹി​റും. 2022-ല്‍ ​സി​റാ​ജ് വ​ലി​യ​ത​റ ഹ​മീ​ദു​മാ​യി ഇ​വ​ര്‍ ഏ​ഴു​കോ​ടി​യു​ടെ ക​രാ​ര്‍ ഉ​ണ്ടാ​ക്കി.

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 40% ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം​ചെ​യ്താ​യി​രു​ന്നു ക​രാ​ര്‍. എ​ന്നാ​ല്‍, ലാ​ഭ​വി​ഹി​തം ല​ഭി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​റാ​ജ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്.