"അ​ല്ലി​യാ​മ്പൽ ക​ട​വി​ന്' 60
Friday, June 27, 2025 11:57 AM IST
സി​ജോ പൈ​നാ​ട​ത്ത്
മ​ല​യാ​ള സി​നി​മാ ​ഗാ​ന​ശാ​ഖ​യെ അ​തു​ല്യ​ഭാ​വ​ന​ക​ളു​ടെ അ​ല്ലി​യാ​മ്പൽ ക​ട​വി​ലേ​ക്കു കൈ​പി​ടി​ച്ച ഹി​റ്റ് ഗാ​ന​ത്തി​ന് അ​റു​പ​തു വ​യ​സ്. പാ​ട്ട് മ​ല​യാ​ളി​ക​ളാ​കെ ഏ​റ്റു​പാ​ടി​യി​ട്ടും പാ​ട്ടൊ​രു​ക്കി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വേ​ണ്ട​ത്ര അ​റി​യ​പ്പെ​ടാ​തെ പോ​യെ​ന്ന പ​രി​ഭ​വം ബാ​ക്കി​യാ​ക്കി​യാ​ണ് "അ​ല്ലി​യാമ്പൽ ക​ട​വി​ല​ന്ന​ര​യ്ക്കു​വെ​ള്ളം' എ​ന്നാ​രം​ഭി​ക്കു​ന്ന വി​ഖ്യാ​ത​ഗാ​നം ഇ​ന്നും കേ​ര​ളം ആ​സ്വ​ദി​ക്കു​ന്ന​ത്.

1965 ജൂ​ണി​ലാ​ണ് കെ.​വി. ജോ​ബ് എ​ന്ന ജോ​ബ് മാ​സ്റ്റ​റു​ടെ ഈ​ണ​ത്തി​ൽ വി​ഷാ​ദ​വും പ്ര​ണ​യ​വും സ​മം ചേ​ർ​ന്ന അ​ല്ലി​യാ​മ്പ​ൽ​ക്ക​ട​വി​ൽ ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. റോ​സി എ​ന്ന സി​നി​മ​യ്ക്കാ​യി പി. ​ഭാ​സ്ക​ര​നാ​ണ് വ​രി​ക​ളെ​ഴു​തി​യ​ത്.

ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ഹാ​ര​ഥ​ന്മാ​രാ​ൽ അ​റി​യ​പ്പെ​ട്ട മ​ല​യാ​ള സി​നി​മാ​സം​ഗീ​ത രം​ഗ​ത്തേ​യ്ക്ക് അ​ന്നു ജോ​ബ് മാ​സ്റ്റ​ർ എ​ത്തി​യ​ത് ന​വാ​ഗ​ത​നാ​യി.

അ​ല്ലി​യാ​മ്പൽ കെ.​പി. ഉ​ദ​യ​ഭാ​നു​വി​നെ​ക്കൊ​ണ്ടു പാ​ടി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം നി​ശ്ച​യി​ച്ച​തെ​ങ്കി​ലും ആ​ല​പി​ക്കാ​ൻ നി​യോ​ഗ​മു​ണ്ടാ​യ​ത് സാ​ക്ഷാ​ൽ യേ​ശു​ദാ​സി​ന്. ഗാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗ് ദി​ന​ത്തി​ൽ ഉ​ദ​യ​ഭാ​നു​വി​നു​ണ്ടാ​യ ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് പാ​ട്ടു​കാ​ര​ന്‍റെ മാ​റ്റ​ത്തി​നു പി​ന്നി​ൽ.

ഉ​ദ​യ​ഭാ​നു​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ലാ​ണ് യേ​ശു​ദാ​സ് അ​ന്ന് അ​ല്ലി​യാ​ന്പ​ൽ പാ​ടി​യ​ത്. ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട പ്ര​ണ​യ​ഗാ​ന​മെ​ന്ന് യേ​ശു​ദാ​സ് അ​ല്ലി​യാ​ന്പ​ലി​നെ പി​ന്നീ​ട് പ​ല വേ​ദി​ക​ളി​ൽ വാ​ഴ്ത്തി.

പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ സ​ദ​സ് പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ, ദാ​സ് പാ​ടാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തും അ​ല്ലി​യാ​ന്പ​ൽ ത​ന്നെ. പാ​ട്ട് വി​ഖ്യാ​ത​മാ​യ​പ്പോ​ഴും അ​ത് ആ​ഘോ​ഷി​ക്ക​പ്പെ​ട്ട വേ​ദി​ക​ളി​ലൊ​ന്നും ജോ​ബ് മാ​സ്റ്റ​റെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നു ഒ​രു വി​ഭാ​ഗം സം​ഗീ​താ​സ്വാ​ദ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പി​ന്നീ​ട് ഏ​ഴു സി​നി​മ​ക​ളി​ലാ​യി മു​പ്പ​തോ​ളം ഗാ​ന​ങ്ങ​ൾ​ക്കു ജോ​ബ് മാ​സ്റ്റ​ർ സം​ഗീ​തം ന​ൽ​കി. ഇ​തി​ൽ പ​ല​തും യേ​ശു​ദാ​സ് പാ​ടി​യ​താ​ണ്. ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ​ത് അ​ല്ലി​യാ​ന്പ​ൽ ത​ന്നെ.

നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി​യാ​യ ജോ​ബ് മാ​സ്റ്റ​ർ ‌സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. അ​വ​സാ​ന​കാ​ല​ത്തു ഭ​ക്തി​ഗാ​ന രം​ഗ​ത്തും സ​ജീ​വ​മാ​യി. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം വ​ല്ലാ​തെ ത​ള​ർ​ത്തി​യ അ​ദ്ദേ​ഹം, 2003-ൽ ​അ​ന്ത​രി​ച്ചു.