ഇ​പ്പോ​ഴും അ​തേ പ്ര​ണ​യം; അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യു​മാ​യി ജ്യോ​തി​ക; "കാ​ക്ക കാ​ക്ക'​യി​ലെ പാ​ട്ട് ഇ​ട​ണ​മെ​ന്ന് ആ​രാ​ധ​ക​ർ
Monday, June 30, 2025 9:41 AM IST
ന​ടി ജ്യോ​തി​ക​യു​ടെ​യും സൂ​ര്യ​യു​ടെ​യും അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യം. കു​ട്ടി​ക​ളെ കൂ​ട്ടാ​തെ സൂ​ര്യ​യും ജ്യോ​തി​ക​യും മാ​ത്ര​മാ​ണ് അ​വ​ധി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​ത്.

കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ സീ​ഷെ​ൽ​സി​ലാ​ണ് താ​ര​ദ​മ്പ​തി​ക​ളു​ടെ അ​വ​ധി​ആ​ഘോ​ഷം. ജ്യോ​തി​ക ത​ന്നെ​യാ​ണ് സൂ​ര്യ​യു​മൊ​ത്തു​ള്ള ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ സീ​ഷെ​ൽ​സി​ലേ​ക്ക് പോ​കു​ന്ന​തും ദ്വീ​പി​ലെ റി​സോ​ർ​ട്ടി​ൽ ഇ​രു​വ​രു​മൊ​രു​മി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.




നി​ന​ക്കും എ​നി​ക്കും മാ​ത്ര​മാ​യി ഈ ​പ​റു​ദീ​സ​യി​ൽ മ​റ്റൊ​രു ദി​നം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്കൊ​പ്പം ജ്യോ​തി​ക കു​റി​ച്ചി​രി​ക്കു​ന്ന​ത്. സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ഹോ​ട്ട് ലു​ക്കി​ലാ​ണ് വീ​ഡി​യോ​യി​ൽ സൂ​ര്യ​യെ കാ​ണു​ന്ന​ത്. സ്പെ​ഗ​റ്റി ബീ​ച്ച് വെ​യ​ർ ധ​രി​ച്ച ജ്യോ​തി​ക​യും പ്രാ​യ​ത്തെ വെ​ല്ലു​ന്ന ലു​ക്കി​ലാ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.



അ​തേ​സ​മ​യം ജ്യോ​തി​ക പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് എ​ത്തു​ന്ന​ത്. സൂ​ര്യ ജ്യോ​തി​ക ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​കാ​ല സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യാ​യ ‘കാ​ക്ക കാ​ക്ക’​യി​ലെ ‘ഉ​യി​രി​ൻ ഉ​യി​രേ’ എ​ന്ന ഗാ​നം വി​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യം.



‘ഉ​യി​രി​ൻ ഉ​യി​രേ’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ലേ​തു​പോ​ലെ​യാ​ണ് സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും അ​വ​ധി​ക്കാ​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.