നി​വി​ൻ പോ​ളി​യു​ടെ ക​ള്ള​ത്ത​ര​വു​മാ​യി "സ​ർ​വ്വം മാ​യ'; അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം; ടൈ​റ്റി​ൽ ലു​ക്ക്
Wednesday, July 2, 2025 9:40 AM IST
പാ​ച്ചു​വും അ​ത്ഭു​ത വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ഖി​ൽ സ​ത്യ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന നി​വി​ൻ പോ​ളി ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടൈ​റ്റി​ൽ ലു​ക്ക് പു​റ​ത്ത്.

‘സ​ർ​വ്വം മാ​യ' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ കാ​ണാ​ത്ത മേ​ക്കോ​വ​റി​ലാ​യി​രി​ക്കും നി​വി​ൻ എ​ത്തു​ന്ന​ത് എ​ന്നാ​ണ് പോ​സ്റ്റ​ർ ന​ൽ​കു​ന്ന സൂ​ച​ന.

നെ​റ്റി​യി​ൽ ഭ​സ്മ കു​റി​യും ഒ​രു ക​ള്ള​നോ​ട്ട​വു​മാ​യി നി​ൽ​ക്കു​ന്ന നി​വി​ൻ പോ​ളി​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ‘ദ് ​ഗോ​സ്റ്റ് നെ​ക്സ്റ്റ് ഡോ​ർ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഫാ​ന്‍റ​സി കോ​മ​ഡി ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് സ​ർ​വ്വം മാ​യ. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​നോ​ടൊ​പ്പം നി​വി​ൻ പോ​ളി ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം​കൂ​ടി​യാ​ണി​ത്.

നി​വി​ൻ പോ​ളി​യെ കൂ​ടാ​തെ അ​ജു വ​ർ​ഗീ​സ്, ജ​നാ​ർ​ദ്ദ​ന​ൻ, ര​ഘു​നാ​ഥ് പ​ലേ​രി, പ്രീ​തി മു​കു​ന്ദ​ൻ, റി​യ ഷി​ബു, അ​ൽ​ത്താ​ഫ് സ​ലീം, മ​ധു വാ​ര്യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഫ​യ​ർ ഫ്ലൈ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ജ​യ്യ കു​മാ​ർ, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​ഹി​ച്ചി​രി​ക്കു​ന്ന​തും അ​ഖി​ൽ സ​ത്യ​ൻ ത​ന്നെ​യാ​ണ്. സം​ഗീ​തം: ജ​സ്റ്റി​ൻ പ്ര​ഭാ​ക​ര​ൻ, ഛായാ​ഗ്ര​ഹ​ണം: ശ​ര​ൺ വേ​ലാ​യു​ധ​ൻ, സി​ങ്ക് സൗ​ണ്ട്: അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, എ​ക്സി. പ്രൊ​ഡ്യൂ​സ​ർ: ബി​ജു തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: രാ​ജീ​വ​ൻ, ക​ലാ​സം​വി​ധാ​നം: അ​ജി കു​റ്റി​യാ​ണി, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: സ​ജീ​വ് സ​ജി, സ്റ്റി​ൽ​സ്: രോ​ഹി​ത് കെ. ​സു​രേ​ഷ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: വി​നോ​ദ് ശേ​ഖ​ർ, സ​ഹ സം​വി​ധാ​നം: ആ​ര​ൺ മാ​ത്യു, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: വ​ന്ദ​ന സൂ​ര്യ, ഡി​സൈ​ൻ​സ്: ഏ​സ്ത​റ്റി​ക് കു​ഞ്ഞ​മ്മ, മാ​ർ​ക്ക​റ്റിം​ഗ്: സ്നേ​ക്ക്പ്ലാ​ന്‍റ് എ​ൽ.​എ​ൽ.​പി, പി.​ആ​ർ.​ഓ: ഹെ​യി​ൻ​സ്.