ക്ഷ​മ, മാ​ന്യ​ത, സ​മാ​ധാ​നം ഇ​ത് മൂ​ന്നും തി​ക​ഞ്ഞൊ​രാ​ളെ ക​ണ്ടു; മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ച് ജോ​യ് മാ​ത്യു
Thursday, July 3, 2025 10:07 AM IST
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചാ​ന​ൽ മൈ​ക്ക് ക​ണ്ണി​ൽ കൊ​ണ്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ സം​യ​മ​ന​ത്തോ​ടെ നേ​രി​ട്ട രീ​തി ഏ​വ​രു​ടെ​യും ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ട​ൻ ജോ​യ് മാ​ത്യു മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചെ​ഴു​തി​യ കു​റി​പ്പാ​ണ് ആ​രാ​ധ​ക​രു​ടെ​യി​ട​യി​ൽ വൈ​റ​ൽ.

ക്ഷ​മ​യും മാ​ന്യ​ത​യും സ​മാ​ധാ​ന​വും തി​ക​ഞ്ഞൊ​രു മ​നു​ഷ്യ​നെ താ​ൻ ക​ണ്ടെ​ന്നും അ​യാ​ളു​ടെ പേ​ര് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്നു​മു​ള്ള ആ​മു​ഖ​ത്തോ​ടെ​യാ​ണ് കു​റി​പ്പ്.

""ക്ഷ​മ, മാ​ന്യ​ത, സ​മാ​ധാ​നം. ഇ​തും മൂ​ന്നും തി​ക​ഞ്ഞ ഒ​രു മ​നു​ഷ്യ​നെ ഇ​ന്ന​ലെ ഒ​രു വീ​ഡി​യോ​യി​ൽ ക​ണ്ടു അ​യാ​ളു​ടെ പേ​ര് മോ​ഹ​ൻ ലാ​ൽ എ​ന്നാ​ണ്. എ​ന്ത് ഭൂ​ലോ​ക വാ​ർ​ത്ത​ക്ക് വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​രു മാ​ധ്യ​മ​ൻ മൈ​ക്ക് വ​ടി കൊ​ണ്ട് ക​ണ്ണി​ൽ കു​ത്തി​യ​ത് എ​ന്ന് മ​ന​സി​ലാ​യി​ല്ല.

ഒ​രു ന​ട​ന്‍റെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ ഒ​ന്നാ​ണ് ക​ണ്ണു​ക​ൾ. ഭാ​ഗ്യ​ത്തി​ന് മൈ​ക്കു​വ​ടി പു​രി​ക​ത്തി​നെ കൊ​ണ്ടു​ള്ളൂ. അ​ദ്ദേ​ഹം ക്ഷ​മി​ച്ചു, കാ​ര​ണം അ​യാ​ൾ മോ​ഹ​ൻ​ലാ​ലാ​ണ്.

തു​ട​ർ​ന്ന് മാ​ധ്യ​മ​ന്‍ അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചു സോ​റി പ​റ​യു​ന്ന​തും കേ​ട്ടു. മാ​ന്യ​മാ​യു​ള്ള മ​റു​പ​ടി​ക​ൾ കൊ​ണ്ട് അ​ദ്ദേ​ഹം വീ​ണ്ടും അ​വ​നെ വി​സ്മ​യി​പ്പി​ച്ചു, കാ​ര​ണം മ​റു​വ​ശ​ത്ത്‌ മോ​ഹ​ൻ​ലാ​ലാ​ണ്

മൈ​ക്ക് കാ​ണു​മ്പോ​ൾ ക​ലി​തു​ള്ളു​ന്ന​വ​രും ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ സ​മ​നി​ല തെ​റ്റു​ന്ന​വ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​ൻ പ​റ്റു​ന്ന ഒ​രാ​ൾ. അ​യാ​ളു​ടെ പേ​രാ​ണ് മോ​ഹ​ൻ​ലാ​ൽ''. ജോ​യ് മാ​ത്യു​വി​ന്‍റെ വാ​ക്കു​ക​ൾ.