"ക്രി​ഞ്ച്' മാ​റ്റി​പി​ടി​ക്കാ​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ൻ; ഇ​ത്ത​വ​ണ വ​രു​ന്ന​ത് ത്രി​ല്ല​റു​മാ​യി; നാ​യ​ക​ൻ നോ​ബി​ൾ തോ​മ​സ്
Thursday, July 3, 2025 11:17 AM IST
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നോ​ബി​ൾ തോ​മ​സ്. മെ​രി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​വും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ഹൃ​ദ​യം, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മെ​രി​ലാ​ൻ​ഡി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. തി​ര എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് ഒ​രു​ക്കു​ന്ന ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്.

ജോ​ർ​ജി​യ, റ​ഷ്യ​യു​ടെ​യും അ​സ​ർ​ബൈ​ജാ​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. 2024 ഏ​പ്രി​ൽ മു​ത​ൽ ഒ​രു വ​ർ​ഷ​മെ​ടു​ത്താ​ണ് ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി പ്രി ​പ്രൊ​ഡ​ക്ഷ​ൻ‌ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഷിം​ല, ഛണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഒ​റ്റ ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ (കൊ​ച്ചി) ന​ട​ന്ന​ത്.

പൂ​ജ റി​ലീ​സാ​യി സെ​പ്റ്റം​ബ​ർ 25ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ജോ​മോ​ൻ ടി. ​ജോ​ൺ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യി​ൽ ഷാ​ൻ റ​ഹ്മാ​നാ​ണ് സം​ഗീ​തം.

ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, തി​ര, ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​നീ​തി​നൊ​പ്പം ജോ​മോ​നും ഷാ​നും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് എ​ഡി​റ്റിം​ഗ്. നാ​യ​ക​നാ​യ നോ​ബി​ൾ ബാ​ബു തോ​മ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്. ‘ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം’ നി​ർ​മി​ച്ച നോ​ബി​ൾ ബാ​ബു ഹെ​ല​ന്‍റെ ര​ച​യി​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ഹെ​ല​നി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

ഓ​ഡ്രി മി​റി​യ​വും രേ​ഷ്മ സെ​ബാ​സ്റ്റ്യ​നു​മാ​ണ് നാ​യി​ക​മാ​ർ. മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബാ​ബു​രാ​ജ്, വി​ഷ്ണു ജി. ​വാ​രി​യ​ർ, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

സം​വി​ധാ​യ​ക​ൻ കെ. ​മ​ധു​വി​ന്‍റെ മ​ക​ളും മ​രു​മ​ക​നു​മാ​യ പാ​ർ​വ​തി കെ. ​മ​ധു​വും മാ​ധ​വ് ര​മേ​ശു​മാ​ണ് ചി​ത്ര​ത്തി​ന്റെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ​മാ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ശ്രാ​വ​ൺ കൃ​ഷ്ണ​കു​മാ​ർ. മാ​ക്ക് ഈ​റാ​ക്‌​ലി മ​ക്ക​ത്സാ​റീ​യ (മാ​ക്ക് പ്രൊ​ഡ​ക്ഷ​ൻ​സ്) ആ​ണ് ജോ​ർ​ജി​യ​യി​ലെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ. വ​സ്ത്രാ​ല​ങ്കാ​രം: മാ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​ജീ​വ് ച​ന്ദി​രൂ​ർ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: ഷാ​രൂ​ഖ് റ​ഷീ​ദ്, സം​ഘ​ട്ട​നം: ല​സാ​ർ വ​ർ​ദു​ക​ദ്സെ, നോ​ബി​ൾ ബാ​ബു തോ​മ​സ്, ഈ​റാ​ക്‌​ലി സ​ബ​നാ​ഡ്സെ, പ്രൊ‍​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​നോ​ദ് ര​വീ​ന്ദ്ര​ൻ, ക​ലാ​സം​വി​ധാ​നം: അ​രു​ൺ കൃ​ഷ്ണ, മേ​ക്ക​പ്പ്: മ​നു മോ​ഹ​ൻ, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​ഭ​യ് വാ​രി​യ​ർ, സ്റ്റി​ൽ​സ്: അ​നൂ​പ് ചാ​ക്കോ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ൾ: വി​ജേ​ഷ് ര​വി, ടി​ൻ​സ​ൺ തോ​മ​സ്.