ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​വു​മാ​യി പ​വ​ൻ ക​ല്യാ​ൺ; കേ​ര​ള​ത്തി​ൽ വി​ത​ര​ണം ദു​ൽ​ഖ​ർ; ഹ​രി​ഹ​ര വീ​ര ട്രെ​യി​ല​ർ
Friday, July 4, 2025 8:57 AM IST
തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം പ​വ​ൻ ക​ല്യാ​ണി​നെ നാ​യ​ക​നാ​ക്കി ജ്യോ​തി കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​രി​ഹ​ര വീ​ര മ​ല്ലു പാ​ർ​ട്ട് 1 ട്രെ​യി​ല​ർ പു​റ​ത്ത്. മെ​ഗാ സൂ​ര്യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ കീ​ഴി​ൽ എ.​എം. ര​ത്നം അ​വ​ത​രി​പ്പി​ക്കു​ക​യും എ. ​ദ​യാ​ക​ർ റാ​വു നി​ർ​മി​ക്കു​ക​യും ചെ​യ്ത ഈ ​ചി​ത്രം 2025 ജൂ​ലൈ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

പ​വ​ൻ ക​ല്യാ​ൺ ആ​രാ​ധ​ക​ർ​ക്കും സി​നി​മാ പ്രേ​മി​ക​ൾ​ക്കും ഏ​റെ ആ​വേ​ശം ന​ൽ​കു​ന്ന ട്രെ​യി​ല​ർ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. വി​മ​ത യോ​ദ്ധാ​വാ​യ വീ​ര മ​ല്ലു​വാ​യി പ​വ​ൻ ക​ല്യാ​ണി​നെ അ​വ​ത​രി​പ്പി​ക്കു​ന്നു.



മു​ഗ​ൾ ശ​ക്തി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പ​വ​ൻ ക​ല്യാ​ൺ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. മു​ഗ​ൾ സാ​മ്രാ​ജ്യ​ത്തി​ലെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഔ​റം​ഗ​സേ​ബി​ന്‍റെ വേ​ഷ​ത്തി​ൽ ബോ​ബി ഡി​യോ​ൾ അ​ഭി​ന​യി​ക്കു​ന്നു.

കോ​ഹി​നൂ​ർ ര​ത്ന​ത്തി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​ര​വേ, വീ​ര മ​ല്ലു, മു​ഗ​ള​രെ നേ​രി​ടു​മ്പോ​ഴാ​ണ് ഈ ​ഇ​തി​ഹാ​സ തു​ല്യ​മാ​യ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

പ​ഞ്ച​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​ധി അ​ഗ​ർ​വാ​ൾ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ജ്ഞാ​ന ശേ​ഖ​ർ വി.​എ​സ്, മ​നോ​ജ് പ​ര​മ​ഹം​സ, സം​ഗീ​തം കീ​ര​വാ​ണി, എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ കെ.​എ​ൽ., പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ തോ​ട്ട ത​ര​ണി.