പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം മൈ​ക്കി​ൾ മാ​ഡ്സെ​ൻ അ​ന്ത​രി​ച്ചു
Friday, July 4, 2025 9:41 AM IST
പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം മൈ​ക്കി​ൾ മാ​ഡ്സെ​ൻ (67) അ​ന്ത​രി​ച്ചു. ക്വ​ന്‍റി​ൻ ട​ര​ന്‍റി​നോ സി​നി​മ​ക​ളാ​യ റി​സെ​ർ​വോ​യ​ർ ഡോ​ഗ്സ്, കി​ൽ ‌ബി​ൽ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രെ നേ​ടി​യ താ​ര​മാ​ണ് മാ​ഡ്സെ​ൻ.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ മാ​ലി​ബു​വി​ല വ​സ​ത​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.‌‌‌

ട​ര​ന്‍റീ​നോ സി​നി​മ​ക​ളി​ലെ പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​യി​രു​ന്നു മാ​ഡ്സെ​ൻ. സി​ൻ സി​റ്റി, ഡൈ ​അ​ന​ദ​ർ ഡേ, ​ഡോ​ണി ബ്രാ​സ്കോ, ഫ്രീ ​വി​ല്ലി, ദ് ​ഡോ​ർ​സ്, വാ​ർ ഗെ​യിം​സ്, ദ് ​ഹേ​റ്റ്ഫു​ൾ ഏ​യ്റ്റ്, വ​ണ്‍​സ് അ​പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ് തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. 2024ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​ക്സ് ഡാ​ഗ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​യെ​ത്തി​യ നി​ശ​ബ്ദം എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും മാ​ഡ്സെ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2020ലാ​ണ് ഈ ​സി​നി​മ റി​ലീ​സ് ചെ​യ്ത​ത്.