ഇ​നി "ക​ണ​ക്കി​ല്ല'; സി​നി​മ​ക​ളു​ടെ ലാ​ഭ​ന​ഷ്ട ക​ണ​ക്ക് പു​റ​ത്തു​വി​ടേ​ണ്ടെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന
Wednesday, July 9, 2025 11:23 AM IST
മ​ല​യാ​ള സി​നി​മ​ക​ളു​ടെ ലാ​ഭ​ന​ഷ്ട ക​ണ​ക്ക് ത​ൽ​ക്കാ​ലം പു​റ​ത്തു വി​ടി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. എ​ല്ലാ മാ​സ​വും ക​ണ​ക്ക് പു​റ​ത്തു വി​ടു​മെ​ന്ന തീ​രു​മാ​നം സം​ഘ​ട​ന പി​ൻ​വ​ലി​ച്ചു. ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത് പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്ന​ശേ​ഷം മ​തി​യെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

മാ​ർ​ച്ചി​നു ശേ​ഷ​മാ​ണ് ന​ഷ്ട ക​ണ​ക്ക് പു​റ​ത്ത് വി​ടാ​തെ​യാ​യ​ത്. ഇ​നി പു​റ​ത്ത് വ​രാ​നു​ള്ള​ത് ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ത്തെ ക​ണ​ക്കു​ക​ളാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ റി​ലീ​സ് ചെ​യ്ത 15 സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ​ചെ​ല​വും ഇ​വ​യ്ക്ക് തി​യ​റ്റ​റി​ല്‍​നി​ന്ന് ല​ഭി​ച്ച ക​ല​ക്‌​ഷ​ന്‍ തു​ക​യു​ടെ വി​വ​ര​ങ്ങ​ളു​മാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​വ​സാ​ന​മാ​യി പു​റ​ത്ത് വി​ട്ട​ത്.

മാ​ർ​ച്ചി​ൽ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത 15 സി​നി​മ​ക​ളി​ൽ 14 ഉം ​പ​രാ​ജ​യ​മാ​ണെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. ന​ഷ്ട​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ട​ത് മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ എ​മ്പു​രാ​ൻ മാ​ത്ര​മാ​ണ്.

പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ നി​ർ​മാ​താ​ക്ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഷെ​യ​റു​ക​ൾ മാ​ത്ര​മാ​യ​തി​നാ​ല്‍ യ​ഥാ​ർ​ഥ ക​ല​ക്‌​ഷ​ൻ പ​ല​പ്പോ​ഴും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു.

മ​റ്റ് വ​രു​മാ​ന സ്രോ​ത​സ്സു​ക​ളാ​യ ഒ​ടി​ടി, സാ​റ്റ​ലൈ​റ്റ്, കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ, ഇ​ന്ത്യ​ക്ക് വെ​ളി​യി​ൽ നി​ന്നു​ള്ള ക​ല​ക്ഷ​ൻ, മ​റ്റ് ഓ​ഡി​യോ വി​ഡി​യോ റൈ​റ്റ്സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ഇ​വ​യൊ​ന്നും ക​ണ​ക്കി​ൽ കാ​ണി​ച്ചി​രു​ന്നി​ല്ല.