"വേ​റെ ഒ​രു കേ​സു'​മാ​യി ഷെ​ബി ചൗ​ഘ​ട്ട്; ഫ​സ്റ്റ്ലു​ക്ക്
Wednesday, July 9, 2025 3:28 PM IST
ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം വേ​റെ ഒ​രു കേ​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ ഒ​രു എ​ക്സ്പി​രി​മെ​ന്‍റ​ൽ ചി​ത്ര​മാ​യാ​ണ് വേ​റെ ഒ​രു കേ​സ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​സ​ക്തി ഉ​ള്ള പ്ര​മേ​യം വി​ഷ​യ​മാ​കു​ന്ന ഈ ​ചി​ത്രം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന നീ​തി നി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടു​ന്നു.

വി​ജ​യ് നെ​ല്ലി​സ്, അ​ല​ൻ​സി​യ​ർ, ബി​ന്നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ബി​നോ​ജ് കു​ള​ത്തൂ​ർ, അം​ബി പ്ര​ദീ​പ്‌, അ​നു​ജി​ത്ത് ക​ണ്ണ​ൻ, സു​ജ റോ​സ്, കാ​ർ​ത്തി ശ്രീ​കു​മാ​ർ, ബി​നു​ദേ​വ്, യാ​സി​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

കു​റ​ച്ചു കാ​ല​ത്തി​ന് ശേ​ഷം അ​ല​ൻ​സി​യ​ർ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഗു​രു​വാ​യൂ​രി​ലെ ബാ​സു​രി ഇ​ന്നി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ഫു​വാ​ദ് പ​ന​ങ്ങാ​യ് ആ​ണ് വേ​റെ ഒ​രു കേ​സ് നി​ർ​മി​ക്കു​ന്ന​ത്.

സു​ധീ​ർ ബ​ദ​ർ, ല​തീ​ഷ്, സെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്. ഷെ​ബി ചൗ​ഘ​ട്ടി​ന്‍റെ ക​ഥ​യ്ക്ക് ഹ​രീ​ഷ് വി.​എ​സ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​ങ്ങ​ളും ര​ചി​ച്ചി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ര​ജീ​ഷ് രാ​മ​ൻ. എ​ഡി​റ്റിം​ഗ് അ​മ​ൽ ജി ​സ​ത്യ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​സ് മു​രു​ക​ൻ. പി​ആ​ർ.​ഒ- ബി​ജി​ത്ത് വി​ജ​യ​ൻ.