വി​ഘ്നേ​ഷു​മാ​യി വേ​ർ​പി​രി​യു​ന്നു​വോ? പ്ര​തി​ക​രി​ച്ച് ന​യ​ൻ​താ​ര
Friday, July 11, 2025 8:59 AM IST
വി​ഘ്നേ​ഷ് ശി​വ​നു​മാ​യി വേ​ർ​പി​രി​യു​ന്നു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് ന​ടി ന​യ​ൻ​താ​ര. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്ര​ത്തി​നൊ​പ്പം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി​ട്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ‘ഞ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​സം​ബ​ന്ധ വാ​ർ​ത്ത​ക​ൾ കാ​ണു​ന്ന ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ന​യ​ൻ​താ​ര ചി​ത്രം പ​ങ്കു​വ​ച്ച​ത്.

നേ​ര​ത്തെ ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും പി​രി​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ന​യ​ൻ​താ​ര​യു​ടേ​തെ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യും ഇ​തോ​ടൊ​പ്പം പ്ര​ച​രി​ച്ചു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചും മോ​ശം പ​രാ​മ​ർ​ശ​മു​ള്ള പോ​സ്റ്റാ​ണ് ന​യ​ൻ​താ​ര​യു​ടേ​താ​ണെ​ന്ന വ്യാ​ജേ​ന പ്ര​ച​രി​ച്ച​ത്.

കൂ​ടാ​തെ, പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ കൊ​റി​യോ​ഗ്ര​ഫ​ർ ജാ​നി​യെ വി​ഘ്നേ​ഷ് ശി​വ​ന്‍റെ സി​നി​മ​യി​ൽ സ​ഹ​ക​രി​പ്പി​ച്ച​തി​നും ഇ​രു​വ​ർ​ക്കു​മെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പീ​ഡ​ന​ക്കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ഷെ​യ്ഖ് ജാ​നി ബാ​ഷ എ​ന്ന ജാ​നി മാ​സ്റ്റ​റെ​യാ​ണ് ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ‘ലൗ​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി’​യി​ൽ വി​ഘ്നേ​ഷ് സ​ഹ​ക​രി​പ്പി​ച്ച​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.