ന​ടി കി​യാ​ര അധ്വാനി​ക്കും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കും പെ​ൺ​കു​ഞ്ഞ്
Wednesday, July 16, 2025 11:24 AM IST
ന​ട​ൻ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കും ന​ടി കി​യാ​ര അ​ധ്വാ​നി​ക്കും പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. സി​ദ്ധാ​ർ​ഥാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​റ​ഞ്ഞു​വെ​ന്നും ലോ​കം മാ​റി​യെ​ന്നും പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ഞ്ഞി​ന്‍റെ ജ​ന​ന​വാ​ർ​ത്ത സി​ദ്ധാ​ർ​ഥ് പ​ങ്കു​വ​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​രു​വ​രും കു​ഞ്ഞി​നെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. ഗി​ർ​ഗാ​വി​ലെ സ​ർ എ​ച്ച്എ​ൻ റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കി​യാ​ര പെ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്.

2023 ഫെ​ബ്രു​വ​രി ഏ​ഴി​ന് ജ​യ്‌​സാ​ൽ​മീ​റി​ലെ സൂ​ര്യാ​ഗ​ഡ് ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു കി​യാ​ര​യു​ടെ​യും സി​ദ്ധാ​ർ​ത്ഥി​ന്‍റെ​യും വി​വാ​ഹം. ല​സ്റ്റ് സ്റ്റോ​റീ​സി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഒ​രു പാ​ർ​ട്ടി​യി​ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്.




2020ൽ ​റി​ലീ​സി​നെ​ത്തി​യ ‘ഷെ​ർ​ഷാ’ എ​ന്ന ചി​ത്ര​ത്തി​ൽ കി​യാ​ര​യും സി​ദ്ധാ​ർ​ത്ഥും ഒ​രു​മി​ച്ചു അ​ഭി​ന​യി​ച്ചി​രു​ന്നു. റോ​മി​ലെ ഒ​രു റ​സ്റ്റോ​റ​ന്‍റി​ൽ വെ​ച്ചാ​ണ് സി​ദ്ധാ​ർ​ത്ഥ് ത​ന്നോ​ട് പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​തെ​ന്ന് കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന പ​രി​പാ​ടി​യി​ൽ കി​യാ​ര പ​റ​ഞ്ഞി​രു​ന്നു.