പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​നി മോ​ഹ​ൻ​ലാ​ലി​ന് പ​ക​രം ആ​രു​വ​രും? "അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ചു
Wednesday, July 16, 2025 3:54 PM IST
മ​ല​യാ​ള സി​നി​മ​യു​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്കു​ള​ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ൾ‌ സ​മ​ർ​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് പേ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് 11 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം 24നാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി. ജൂ​ലൈ 31ന് ​അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 15നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ പേ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഇ​ട​വേ​ള ബാ​ബു തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ നാ​ല് സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്കാ​ണ്. പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ മ​റ്റു സ്ഥാ​ന​ങ്ങ​ൾ എ​ല്ലാം ജ​ന​റ​ൽ സീ​റ്റു​ക​ളും ആ​ണ്.

മ​റ്റു സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ത്വം ഇ​ല്ലാ​ത്ത ആ​ളു​ക​ൾ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കു​ക. മാ​ർ​ച്ച് 31 വ​രെ സം​ഘ​ട​ന​യി​ൽ കു​ടി​ശ്ശി​ക ഇ​ല്ലാ​ത്ത ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം. ഇ​ന്ന് രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കി​ട്ട് നാ​ലു​മ​ണി​വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.