‘ഫാ​ഫ മാ​ത്ര​മ​ല്ല, ന​മു​ക്ക് ന​ല്ല സീ​നി​യ​ർ ന​ട​ൻ​മാ​രു​മു​ണ്ട്’; ഹൃ​ദ​യ​പൂ​ർ​വം ടീ​സ​ർ
Monday, July 21, 2025 9:26 AM IST
സ​ത്യ​ൻ അ​ന്തി​ക്കാ​ട് - മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഹൃ​ദ​യ​പൂ​ർ​വം ചി​ത്ര​ത്തി​ന്‍റെ ടീ​സ​റെ​ത്തി. മോ​ഹ​ൻ​ലാ​ൽ അ​ടു​ത്ത ഹി​റ്റ​ടി​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നാ​ണ് ടീ​സ​ർ ക​ണ്ട് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ റ​ഫ​റ​ൻ​സോ​ടെ ര​സ​ക​ര​മാ​യാ​ണ് ടീ​സ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

ലാ​ലു അ​ല​ക്സ്, സം​ഗീ​ത് പ്ര​താ​പ്, സം​ഗീ​ത സി​ദ്ദി​ഖ്, ബാ​ബു​രാ​ജ്, സ​ബി​താ ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​രാ​ണ് ഹൃ​ദ​യ​പൂ​ർ​വ​ത്തി​ലെ മ​റ്റു​പ്ര​ധാ​ന​താ​ര​ങ്ങ​ൾ. അ​ഖി​ൽ സ​ത്യ​ന്‍റേ​താ​ണ് ക​ഥ. ന​വാ​ഗ​ത​നാ​യ ടി.​പി. സോ​നു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു.



അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന സം​വി​ധാ​ന​സ​ഹാ​യി. അ​നു മൂ​ത്തേ​ട​ത്ത് ഛായാ​ഗ്ര​ഹ​ണ​വും കെ.​രാ​ജ​ഗോ​പാ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 28ന് ​ഓ​ണം റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.