അ​ങ്കം അ​ട്ട​ഹാ​സ​ത്തി​ന് വേ​ണ്ടി പു​ഷ്പ ഫെ​യിം ഗാ​യി​ക മ​ല​യാ​ള​ത്തി​ൽ
Monday, July 21, 2025 11:02 AM IST
പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം പു​ഷ്പ​യി​ലെ സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഗാ​യി​ക ഇ​ന്ദ്ര​വ​തി ചൗ​ഹാ​ൻ മ​ല​യാ​ള​ത്തി​ൽ. ട്രി​യാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജി. ​അ​നി​ൽ​കു​മാ​ർ നി​ർ​മി​ച്ച് സു​ജി​ത് എ​സ്. നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "അ​ങ്കം അ​ട്ട​ഹാ​സം' എ​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​ന്ദ്ര​വ​തി പാ​ടു​ന്ന​ത്.

മാ​ധ​വ് സു​രേ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം തി​രു​വ​ന​ന്ത​പു​രം പ​ശ്ചാ​ത്ത​ല​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്നു. ഫി​നി​ക്സ് പ്ര​ഭു ഉ​ൾ​പ്പെ​ടെ മി​ക​ച്ച ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ​മാ​ർ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

സം​ഗീ​തം: ശ്രീ​കു​മാ​ർ വാ​സു​ദേ​വ്, ഗാ​ന​ര​ച​ന: ഡ​സ്റ്റ​ണ്‍ അ​ൽ​ഫോ​ണ്‍​സ്, കാ​മ​റ: ശി​വ​ൻ എ​സ്. സം​ഗീ​ത്, പി​ആ​ർ​ഒ: അ​ജ​യ് തു​ണ്ട​ത്തി​ൽ.