ഈ ​ന​ഷ്ടം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്; ബ​രോ​ട്ടി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ
Monday, July 21, 2025 4:00 PM IST
സം​വി​ധാ​യ​ക​ൻ ച​ന്ദ്ര ബ​രോ​ട്ടി​നെ അ​നു​സ്മ​രി​ച്ച് അ​മി​താ​ഭ് ബ​ച്ച​ൻ. ബ​രോ​ട്ടി​ന്‍റെ വി​യോ​ഗം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്നും ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​നാ​യി പ്രാ​ർ​ത്ഥി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ വെ​ന്നും ബ​ച്ച​ൻ ബ്ലോ​ഗി​ൽ കു​റി​ച്ചു.

‘‘എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തും ‘ഡോ​ണി’​ന്‍റെ സം​വി​ധാ​യ​ക​നു​മാ​യ ച​ന്ദ്ര ബ​രോ​ട്ട് അ​ന്ത​രി​ച്ചു. ഈ ​ന​ഷ്ടം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്… ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ അ​തി​ലു​പ​രി അ​ദ്ദേ​ഹം ഒ​രു കു​ടും​ബ സു​ഹൃ​ത്താ​യി​രു​ന്നു. എ​നി​ക്ക് പ്രാ​ർ​ഥി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ.’’​അ​മി​താ​ഭ് ബ​ച്ച​ൻ കു​റി​ച്ചു.

ഡോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​മി​താ​ഭ് ബ​ച്ച​നെ ബോ​ളി​വു​ഡി​ൽ സൂ​പ്പ​ർ താ​ര​മാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് ച​ന്ദ്ര ബ​രോ​ട്ട്. പ​ൾ​മ​ണ​റി ഫൈ​ബ്രോ​സി​സി​നെ​തി​രാ​യ ദീ​ർ​ഘ​നാ​ള​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം വി​ട പ​റ​ഞ്ഞ​ത്. ഏ​ഴു​വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1978-ൽ ​അ​ഭി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ‘ഡോ​ൺ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബ​രോ​ട്ട് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​വു​ന്ന​ത്.

ഡോ​ൺ കോ ​പ​ക​ട്നാ നാ ​മു​ഷ്കി​ൽ ഹീ ​ന​ഹീ നാ​മു​ൻ​കി​ൻ ഹേ (​ഡോ​ണി​നെ പി​ടി​കൂ​ടു​ന്ന​ത് ശ്ര​മ​ക​ര​മെ​ന്ന​ല്ല, ക​ഴി​യി​ല്ല) എ​ന്ന പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗും പി​ന്ന​ണി​സം​ഗീ​ത​വും ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളും ഡോ​ണി​നെ മെ​ഗാ​ഹി​റ്റാ​ക്കി.

പ്യാ​ർ ഭ​രാ ദി​ൽ എ​ന്നീ ചി​ത്ര​ത്തി​നു​ശേ​ഷം ഹോ​ങ്കോം​ഗ് വാ​ലി സ്ക്രി​പ്റ്റ്, നെ​യി​ൽ കോ ​പ​ക​ട്നാ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു​വെ​ങ്കി​ലും തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യി​ല്ല.

ബാ​ര​റ്റി​ന്‍റെ വി​യോ​ഗം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്നും സു​ഹൃ​ത്തെ​ന്ന​തി​ലു​പ​രി ത​ന്‍റെ കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു ബാ​ര​റ്റ് എ​ന്നും അ​മി​താ​ഭ് ബ​ച്ച​ൻ ബ്ലോ​ഗി​ൽ കു​റി​ച്ചു. യ​ഥാ​ർ​ഥ ഡോ​ണി​നു പി​ന്നാ​ലെ ഡോ​ൺ ചി​ത്ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​ത​ന്നെ​യു​ണ്ടാ​യി രു​ന്നു. 2006ൽ ​ഫ​ർ​ഹാ​ൻ അ​ക്‌​ത​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഷാ​രൂ​ഖ് ഖാ​നെ നാ​യ​ക​നാ​യി ഡോ​ൺ പു​റ​ത്തി​റ​ങ്ങി. 2011ൽ ​ഡോ​ൺ 2: ദ ​കിം​ഗ് ഈ​സ് ബാ​ക് എ​ന്ന ചി​ത്ര​വും തി​യ​റ്റു​ക​ളി​ലെ​ത്തി.