പി​താ​വി​ന്‍റെ പേ​രു​ള്ള ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സു​പ്രി​യ
Saturday, July 26, 2025 3:49 PM IST
സ്വ​ന്തം അ​ച്ഛ​ന്‍റെ പേ​രു​ള്ള ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സു​പ്രി​യ മേ​നോ​ൻ. ഹി​ന്ദി സി​നി​മ​യാ​യ സ​ർ​സ​മീ​നി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് വി​ജ​യ് മേ​നോ​ൻ എ​ന്നാ​ണ്.

ത​ന്‍റെ അ​ച്ഛ​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് ഒ​രു ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് സു​പ്രി​യ മേ​നോ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം സ്‌​റ്റോ​റി​യി​ൽ കു​റി​ച്ചു. ആ​ർ​മി ഓ​ഫി​സ​റാ​യി അ​ഭി​ന​യി​ക്കു​ന്ന പൃ​ഥ്വി​രാ​ജി​ന്‍റെ ഷ​ർ​ട്ടി​ലെ നെ​യിം പ്ലേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സു​പ്രി​യ​യു​ടെ കു​റി​പ്പ്.

സു​പ്രി​യ മേ​നോ​ന്‍റെ അ​ച്ഛ​ന്‍റെ പേ​ര് മ​ണ​മ്പ്ര​ക്കാ​ട്ട് വി​ജ​യ​കു​മാ​ർ മേ​നോ​ൻ എ​ന്നാ​യി​രു​ന്നു. ഏ​ക​മ​ക​ളാ​യ​തി​നാ​ൽ സു​പ്രി​യ​യ്ക്ക് അ​ച്ഛ​നു​മാ​യി അ​ത്ര​യേ​റെ മാ​ന​സി​ക അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി കു​റി​പ്പു​ക​ൾ അ​ച്ഛ​നു​മാ​യി​ട്ടു​ള്ള​ത് സു​പ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. 71-ാം വ​യ​സി​ൽ കാ​ൻ​സ​ർ ബാ​ധി​ത​നാ​യി​ട്ടാ​ണ് സു​പ്രി​യ​യു​ടെ അ​ച്ഛ​ൻ അ​ന്ത​രി​ച്ച​ത്.