ജ​യിം​സ് കാ​മ​റൂ​ണി​ന്‍റെ എ​പി​ക് സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ; അ​വ​താ​ർ 3 ട്രെ​യി​ല​ർ
Tuesday, July 29, 2025 9:24 AM IST
ജ​യിം​സ് കാ​മ​റൂ​ണി​ന്‍റെ എ​പി​ക് സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം അ​വ​താ​റി​ന്‍റെ മൂ​ന്നാം ഭാ​ഗം അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ് ട്രെ​യി​ല​ർ എ​ത്തി. ഇ​ത്ത​വ​ണ വ​രാ​ൻം​ഗ് എ​ന്ന പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​യും അ​ണി​യ​റ​ക്കാ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഊ​ന ചാ​പ്ലി​ന്‍ ആ​ണ് വ​രാ​ൻം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു അ​ഗ്നി പ​ർ​വ​ത​ത്തി​നോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ആ​ഷ് ഗ്രാ​മ​ത്തി​ലു​ള​ള ഗോ​ത്ര വി​ഭാ​ഗ​ക്കാ​രെ​യാ​ണ് ഇ​ത്ത​വ​ണ കാ​മ​റൂ​ൺ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. പ​യാ​ക്കാ​ൻ എ​ന്ന തി​മിം​ഗ​ല​വും ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.



2022ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘അ​വ​താ​ർ: ദ് ​വേ ഓ​ഫ് വാ​ട്ട​ർ’ എ​ന്ന സി​നി​മ​യു​ടെ തു​ട​ർ​ച്ച​യാ​ണ് ‘അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്’. സാം ​വ​ർ​തിം​ഗ്ട​ൺ, സോ​യ് സ​ൽ​ദാ​ന, സ്റ്റീ​ഫ​ൻ ലാം​ഗ്, ജോ​യ​ൽ ഡേ​വി​ഡ്, ദി​ലീ​പ് റാ​വു, ബ്രി​ട്ട​ൻ ഡാ​ൽ​ട​ൺ, ഫി​ലി​പ് ഗെ​ൽ​ജോ, ജാ​ക്ക് ചാ​മ്പ്യ​ൻ എ​ന്നി​വ​ർ അ​തേ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മൂ​ന്നാം ഭാ​ഗ​ത്തി​ലു​മെ​ത്തും.

ട്വ​ന്‍റീ​ത്ത് സെ​ഞ്ച​റി സ്റ്റു​ഡി​യോ​സ് വി​ത​ര​ണം ചെ​യ്യു​ന്ന സി​നി​മ ഈ ​വ​ർ​ഷം ഡി​സം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.