ഇ​ത് ഫു​ൾ ചി​രി​യാ​ണ​ല്ലോ; ഹൃ​ദ​യ​പൂ​ർ​വം ലൊ​ക്കേ​ഷ​നി​ലെ ചി​രി​നി​മി​ഷ​ങ്ങ​ൾ; വീ​ഡി​യോ
Tuesday, July 29, 2025 9:39 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഒ​രു​ക്കു​ന്ന ഹൃ​ദ​യ​പൂ​ർ​വം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഫു​ൾ പോ​സീ​റ്റി​വ് വൈ​ബി​ലാ​ണ് ലൊ​ക്കേ​ഷ​നെ​ന്ന​തും എ​ല്ലാ​വ​രെ​യും ചി​രി​ച്ച മു​ഖ​ത്തോ​ടെ കാ​ണാ​നാ​വു​ന്നു എ​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ലാ​ഫ്സ് ഓ​ൺ സെ​റ്റ് എ​ന്നാ​ണ് വീ​ഡി​യോ​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന ടൈ​റ്റി​ൽ. ഷൂ​ട്ടിം​ഗ് സ​മ​യ​ത്തെ ചി​രി​നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള​ള​ത്.



ലാ​ലു അ​ല​ക്സ്, സം​ഗീ​ത് പ്ര​താ​പ്, സം​ഗീ​ത സി​ദ്ദി​ഖ്, ബാ​ബു​രാ​ജ്, സ​ബി​താ ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​രാ​ണ് ഹൃ​ദ​യ​പൂ​ർ​വ​ത്തി​ലെ മ​റ്റു​പ്ര​ധാ​ന​താ​ര​ങ്ങ​ൾ. അ​ഖി​ൽ സ​ത്യ​ന്‍റേ​താ​ണ് ക​ഥ. ന​വാ​ഗ​ത​നാ​യ ടി.​പി. സോ​നു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു.

അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന സം​വി​ധാ​ന​സ​ഹാ​യി. അ​നു മൂ​ത്തേ​ട​ത്ത് ഛായാ​ഗ്ര​ഹ​ണ​വും കെ.​രാ​ജ​ഗോ​പാ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 28ന് ​ഓ​ണം റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.