സി​നി​മ​യു​ടെ പേ​ര് വ്യാ​ജ ഒ​പ്പി​ട്ട് സ്വ​ന്ത​മാ​ക്കി; നി​വി​ൻ പോ​ളി​യു​ടെ പ​രാ​തി​യി​ൽ നി​ർ​മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
Tuesday, July 29, 2025 11:55 AM IST
ആ​ക്‌​ഷ​ൻ ഹീ​റോ ബി​ജു - 2 എ​ന്ന സി​നി​മ​യു​ടെ പേ​ര് വ്യാ​ജ ഒ​പ്പി​ട്ട് സ്വ​ന്ത​മാ​ക്കി​യെ​ന്ന നി​വി​ൻ പോ​ളി​യു​ടെ പ​രാ​തി​യി​ല്‍ നി​ർ​മാ​താ​വ് പി.​എ. ഷം​നാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ക്‌​ഷ​ന്‍ ഹീ​റോ ബി​ജു-2 എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ല്‍ ​നി​വി​ന്‍ പോ​ളി, സം​വി​ധാ​യ​ക​ന്‍ ഏ​ബ്രി​ഡ് ഷൈ​ന്‍, ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ഷം​നാ​സ് എ​ന്നി​വ​ര്‍ ഒ​പ്പി​ട്ട ക​രാ​റി​ല്‍ സി​നി​മ​യു​ടെ എ​ല്ലാ​ത്ത​രം അ​വ​കാ​ശ​ങ്ങ​ളും നി​വി​ന്‍ പോ​ളി​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യ​റി​നാ​യി​രു​ന്നു.

ഇ​ക്കാ​ര്യം മ​റ​ച്ചു വ​ച്ച് ഫി​ലിം ചേം​ബ​റി​ല്‍ നി​ന്നും ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ അ​വ​കാ​ശം ഷം​നാ​സ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി നി​വി​ന്‍ പോ​ളി​യു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി ചേ​ര്‍​ത്ത രേ​ഖ ഹാ​ജ​രാ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ തെ​ളി​ഞ്ഞ​തോ​ടെ ഷം​നാ​സി​നെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ജ ഒ​പ്പി​ട്ട​താ​യി തെ​ളി​ഞ്ഞ​തോ​ടെ ഫി​ലിം ചേം​ബ​റും ഷം​നാ​സി​നെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പോ​ലീ​സ് കേ​സ് ന​ല്‍​കു​ന്ന​ത് കൂ​ടാ​തെ ഇ​യാ​ളു​ടെ നി​ർ​മാ​ണ ക​മ്പ​നി​ക്ക് ഫി​ലിം ചേം​ബ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ ത​നി​ക്കാ​ണെ​ന്നും, പോ​ളി ജൂ​നി​യ​ര്‍ ക​മ്പ​നി ഓ​വ​ര്‍​സീ​സ് അ​വ​കാ​ശം താ​ന​റി​യാ​തെ മ​റ്റൊ​രു ക​മ്പ​നി​ക്ക് ന​ല്‍​കി​യെ​ന്നും കാ​ണി​ച്ചു ഷം​നാ​സ് ന​ൽ‌​കി​യ പ​രാ​തി​യി​ല്‍ നേ​ര​ത്തെ നി​വി​ന്‍ പോ​ളി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.