അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ്: ബാ​ബു​രാ​ജ് പി​ന്‍​മാ​റ​ണ​മെ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ന്‍
Tuesday, July 29, 2025 12:00 PM IST
അ​മ്മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ന്‍ ബാ​ബു​രാ​ജ് മ​ത്സ​രി​ക്ക​രു​തെ​ന്ന് ന​ടി മ​ല്ലി​ക സു​കു​മാ​ര​ന്‍. ആ​രോ​പ​ണ വി​ധേ​യ​ന്‍ മാ​റി​നി​ല്‍​ക്കു​ക​യാ​ണു വേ​ണ്ട​ത്. ബാ​ബു​രാ​ജ് മ​ത്സ​രി​ച്ചാ​ല്‍ പ​ല സം​ശ​യ​ങ്ങ​ള്‍​ക്കും ഇ​ട​വ​രും. മ​ടു​ത്തി​ട്ടാ​ണ് മോ​ഹ​ന്‍​ലാ​ല്‍ അ​മ്മ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു മാ​റി​യ​ത്.

എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളി​ലും ലാ​ലി​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ചി​ല​രു​ടെ ശീ​ല​മാ​ണ്. ലാ​ലോ മ​മ്മൂ​ട്ടി​യോ ഇ​ല്ലെ​ങ്കി​ല്‍ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ട് പോ​ലും ല​ഭി​ക്കി​ല്ല.

ത​ങ്ങ​ള്‍ തെ​റ്റു ക​ണ്ടാ​ല്‍ തു​റ​ന്നു​പ​റ​യും. അ​തി​നാ​ല്‍ താ​നും മ​ക​നും അ​മ്മ​യ്ക്ക് അ​പ്രി​യ​രാ​ണെ​ന്നും മ​ല്ലി​കാ സു​കു​മാ​ര​ന്‍ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ബാ​ബു​രാ​ജ്, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, അ​നൂ​പ് ച​ന്ദ്ര​ന്‍, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കും.

ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ര്‍ മാ​റി​നി​ല്‍​ക്കു​ന്ന​താ​ണ് മ​ര്യാ​ദ എ​ന്ന് അ​നൂ​പ് ച​ന്ദ്ര​നും പ​റ​ഞ്ഞി​രു​ന്നു. സം​ഘ​ട​ന​യു​ടെ മാ​ഹാ​ത്മ്യം മ​ന​സി​ലാ​ക്കി മൂ​ല്യ​മു​ള്ള​വ​ര്‍ രം​ഗ​ത്തു​വ​ര​ണം. താ​നും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​നൂ​പ് ച​ന്ദ്ര​ന്‍ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കും മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് സം​ഘ​ട​ന അം​ഗ​മാ​യ ന​ടി സ​ര​യു പ​റ​ഞ്ഞ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു വ​നി​ത​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സ​ര​യു വ്യ​ക്ത​മാ​ക്കി.