പാ​ല​ക്കാ​ടി​ന്‍റെ ചൂ​രും ചൂ​ടു​മു​ള്ള ക​ഥ​യു​മാ​യി രാ​ജ​ഗ​ർ​ജ​നം വ​രു​ന്നു
Tuesday, July 29, 2025 12:55 PM IST
പാ​ല​ക്കാ​ടി​ന്‍റെ വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് രാ​ജ​ഗ​ർ​ജ​നം എ​ന്ന ചി​ത്രം. പി​ക്ച്ച​ർ ഫെ​ർ​ഫെ​ക്റ്റ് ഫി​ലിം ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ആ​ർ.​കെ. പ​ള്ള​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​യ്മ​നം സാ​ജ​ൻ.

പു​ല​മ​ന്തോ​ൾ കു​രു​വ​മ്പ​ലം മ​ന​യി​ൽ​ചി​ത്ര​ത്തി​ലെ ചി​ല പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള ചി​ത്രീ​ക​ര​ണം ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ചി​ങ്ങ​മാ​സ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.

പാ​ല​ക്കാ​ടി​ന്‍റെ ചൂ​രും, ചൂ​ടു​മു​ള്ള ക​ഥ, പു​തി​യൊ​രു അ​വ​ത​ര​ണ​ത്തോ​ടെ, പു​തു​മ​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്രം. പാ​ല​ക്കാ​ട​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കും. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്രം എ​ല്ലാ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും.

പി​ക്ച്ച​ർ ഫെ​ർ​ഫെ​ക്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ​ഗ​ർ​ജ​നം, ആ​ർ.​കെ. പ​ള്ള​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - അ​യ്മ​നം സാ​ജ​ൻ, കാ​മ​റ, എ​ഡി​റ്റിം​ഗ് - ഗോ​കു​ൽ കാ​ർ​ത്തി​ക്ക്, ഗാ​ന​ര​ച​ന - വാ​സു അ​രീ​ക്കോ​ട്, കെ.​ടി.​ജ​യ​ച​ന്ദ്ര​ൻ, സ്റ്റു​ഡി​യോ - റെ​ഡ് ആ​ർ​ക് സ്റ്റു​ഡി​യോ. ചി​ങ്ങ​മാ​സ​ത്തി​ൽ ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.