വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; റാ​പ്പ​ർ വേ​ട​നെ​തി​രെ കേ​സ്
Thursday, July 31, 2025 8:22 AM IST
റാ​പ്പ​ർ വേ​ട​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. യു​വ​ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

2021 ഓ​ഗ​സ്റ്റ് മു​ത​ൽ 2023 മാ​ർ​ച്ച് മാ​സം വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് വേ​ട​ൻ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ മൊ​ഴി​യു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് ഫ്ലാ​റ്റി​ലെ​ത്തി ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ പീ​ഡ​ന​ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് വേ​ട​ൻ പി​ൻ​മാ​റി.

വേ​ട​ന്‍റെ പി​ൻ​മാ​റ്റം ത​ന്നെ ഡി​പ്ര​ഷ​നി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നും ആ​ളു​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന് ഭ​യ​പ്പെ​ട്ടാ​ണ് ഇ​തു​വ​രെ പ​രാ​തി ന​ൽ​കാ​തി​രു​ന്ന​ത് എ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി.