Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളനായില്ല, ആ ആളാണോ പ്രസിഡന്റ് ആകേണ്ടത്: ശ്വേതയ്ക്കെതിരെ ഉഷ
Thursday, July 31, 2025 11:34 AM IST
ആരോപണ വിധേയനാണെന്ന് കരുതി നടൻ ബാബുരാജ് താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കേണ്ടതില്ലെന്ന് നടി ഉഷ ഹസീന.
പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ‘അമ്മ’യെ താങ്ങിനിർത്തി കുടുംബസംഗമം നടത്തി എല്ലാവരെയും ഒരുമിച്ച് നിർത്തിയത് ബാബുരാജ് ആണെന്നും ആ പരിപാടിയിൽ നിന്ന് മിച്ചം പിടിച്ച പണമാണ് സഞ്ജീവനി പദ്ധതിയുടെ മൂലധനമായതെന്നും അവർ പറയുന്നു.
“അൻസിബയ്ക്ക് അംഗങ്ങളുടെ എല്ലാ ഫോൺ നമ്പറും അറിയാം. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അഡ്ഹോക്കിലും ഒക്കെ ഉള്ളതല്ലേ അതുകൊണ്ടാണ് അൻസിബയെ വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആക്കിയത്.
പിന്നീട് നവ്യ നായരെ കൂടെ അഡ്മിൻ ആക്കി. അതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. നവ്യ നായരെ ഇലക്ഷന് നിർത്താൻ വേണ്ടിയിട്ടാണ് ഇതു ചെയ്തതെന്നൊക്കെ വാർത്ത വന്നിട്ടുണ്ടായിരുന്നു.
നവ്യ മത്സരിക്കണം അതൊക്കെ അവരുടെ കാര്യമാണ്. ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ല, ഇപ്പോ നാമനിർദ്ദേശപത്രിക കൊടുക്കുന്ന സമയത്താണ് നമ്മൾ അറിയുന്നത് നവ്യ മത്സരിക്കുന്നു എന്ന്.
മത്സരിക്കട്ടെ എല്ലാവർക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഇപ്പൊ ജഗദീഷേട്ടൻ പിന്മാറി.ശ്വേത ഈ സംഘടന നയിക്കേണ്ട ഒരു അവസ്ഥ വന്നിരിക്കുന്നു, എനിക്ക് വ്യക്തിപരമായി ശ്വേതയോട് ഇഷ്ടക്കേടൊന്നും ഇല്ല.
പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോൾ ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണ്. അത് അമ്മയും അംഗങ്ങളും അറിയട്ടെ. ശ്വേത പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നാണ്. മറ്റൊരു കാര്യം പറഞ്ഞത് മമ്മുക്കയും ലാലേട്ടനും ഇല്ലെങ്കിൽ ഈ സംഘടന ഇല്ല, നിലനിൽക്കത്തില്ല, അത് സത്യമാണ്.
അതിന്റെ കൂടെ ഇടവേള ബാബു, ബാബുചേട്ടനും കൂടെ ആ കസേരയിൽ വന്നിരുന്നാൽ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ ഓഗസ്റ്റ് 16ാം തീയതി ഈ സംഘടന ഉണ്ടാവില്ല എന്നാണ് ശ്വേതാ പറഞ്ഞത്.
എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. ആ രണ്ട് പോയിന്റ് ആണ് ശ്വേത പറഞ്ഞത്. പിന്നെ നമ്മുടെ അംഗങ്ങള്‍ തീരുമാനിക്കട്ടെ, ഇങ്ങനെ ഒരു ചിന്താഗതിയുള്ള ആളാണോ ‘അമ്മ’യെ നയിക്കേണ്ടത് എന്ന്.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരൻ 19 കൊല്ലം ഇന്നസെന്റ് ഏട്ടൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരുന്ന ആളാണ്. ആ കാലയളവിൽ സ്ത്രീകൾക്ക് ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്, നടിയെ ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെ സംഭവിച്ചു.
ആ സമയത്തൊന്നും ഈ കുക്കു പരമേശ്വരൻ സ്ത്രീകളുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു വാക്ക് സംസാരിച്ചിട്ടില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല. ഈ കഴിഞ്ഞ കാലത്ത് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ പോലും ഇവരാരും സംസാരിക്കാൻ മുമ്പോട്ട് വന്നിട്ടില്ല.
ആറാട്ടണ്ണന്റെ കേസ് ഉണ്ടായപ്പോഴാണ് ഈ കുക്കു തിരുവനന്തപുരത്ത് ഒരു കേസ് കൊടുത്തു എന്ന് പറയുന്നത്. ഈ കുക്കു പരമേശ്വരൻ 2018ൽ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തു നിന്ന് മാറിയതിനു ശേഷം സ്ത്രീകളായിട്ടുള്ള ഞങ്ങളെ കുറച്ചു പേരെ വിളിച്ചിട്ടു പറഞ്ഞു ഡബ്ല്യുസിസി ‘അമ്മ’യിലെ സ്ത്രീകൾക്ക് വേണ്ടി കരയേണ്ട, ‘അമ്മ’യിൽ നമുക്ക് ചർച്ച ചെയ്യാമല്ലോ വിഷയങ്ങൾ. നിങ്ങൾക്കുള്ള പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാം. അതുകൊണ്ട് നാളെ ഹോളിഡേഇന്നിൽ ഒരു കമ്മിറ്റി വച്ചിട്ടുണ്ട് നിങ്ങൾ വരണം, ഉഷ നിർബന്ധമായിട്ടും പങ്കെടുക്കണം എന്ന്.
ഞാൻ പറഞ്ഞു തീർച്ചയായിട്ടും, അത് നല്ലൊരു കാര്യമാണ്. അപ്പോ എനിക്കൊരു സംശയം കുക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലല്ലോ പിന്നെ എങ്ങനെ വിളിക്കും? അപ്പോ ഞാൻ നേരെ ഇടവേള ബാബുവിനെ വിളിച്ചു, അന്ന് ബാബു ആണ് ജനറൽ സെക്രട്ടറി.
ഞാൻ ചോദിച്ചു ബാബു ഇങ്ങനെ കുക്കു വിളിച്ചിട്ടുണ്ട് എന്താണ് ചെയ്യേണ്ടത്? ആ കുക്കുവിനെ ഞങ്ങൾ ഏർപ്പാട് ചെയ്തതാണ്, കുക്കുനെയാണ് ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു ചർച്ച വേണം എന്ന് പറഞ്ഞു, ഞാൻ അവിടെ ചെന്നു, ഹോട്ടലിൽ ചെല്ലുമ്പോൾ പന്ത്രണ്ടോളം സ്ത്രീകൾ മാത്രമേ ഉള്ളൂ,
കെപിഎസി ലളിത ചേച്ചി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, ബീന ആന്റണി, തെസ്നി ഖാൻ, പ്രിയങ്ക, ഷംനാ കാസിം, ലക്ഷ്മിപ്രിയ, ലിസി ജോസ്, ഞാൻ, കുക്കു പരമേശ്വരൻ, അത്രയും പേരെ കണ്ടപ്പോൾ ഞാൻ ആലോചിച്ചു ഇതെന്താണ് ‘അമ്മ’യിൽ ഇത്രയും പെണ്ണുങ്ങളെ ഉള്ളോ.
വലിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വരുമ്പോൾ ഇതെന്താണ് ഇങ്ങനെ.അപ്പൊ കുക്കു പറഞ്ഞു നമ്മൾ പെട്ടെന്ന് കുറച്ചു പേരെ കൂട്ടിയതാണ്. ഇനി ഇത് പിന്നീട് വയ്ക്കും എന്ന്. എന്നിട്ടു ഞങ്ങൾ വട്ടം കൂടിയിരുന്നു ചർച്ചയാണ്. കുക്കുവാണ് പറയുന്നത്, നിങ്ങൾ പറയൂ നിങ്ങൾക്ക് പറയാനുള്ള എന്തൊക്കെ പരാതികളാണ്, പറയൂ പറയൂ എന്ന്.
ഇതുകേട്ട് എല്ലാവരും അവരവരുടെ പരാതികൾ പറഞ്ഞു. നമ്മൾ റൗണ്ട് ആയിട്ടാണ് ഇരുന്നത്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ രണ്ട് കാമറയിൽ റെഡ് ലൈറ്റ് കത്തുന്നത് കണ്ടു. രണ്ട് കാമറ ദൂരെ വച്ച് ഇത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പൊ ഞാൻ ചോദിച്ചു എന്തിനാണ് ഇത് ഷൂട്ട് ചെയ്യുന്നത്? അപ്പൊ അവർ പറഞ്ഞു ഇതൊരു തെളിവായിട്ട് നമുക്ക് വേണം.
ഇത് നമ്മൾ എത്തിക്കേണ്ട സ്ഥലത്ത് ഉത്തരവാദത്തപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കും. അപ്പോഴും നമുക്ക് കൺഫ്യൂഷൻ ആയിരുന്നു ഇതെന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പിന്നീട് താഴെ ഇറങ്ങി വന്നപ്പോൾ ‘അമ്മ’യിൽ കംപ്ലൈന്റ് സെല്ല് രൂപീകരിച്ചു എന്ന് ടിവിയിൽ ഫ്ലാഷ് ന്യൂസ് വരുന്നു.
അങ്ങനെ കംപ്ലൈന്റ് സെൽ രൂപീകരിക്കാൻ ഒന്നുമല്ല ചർച്ച നടന്നത്. നമ്മുടെ പരാതികളും പ്രശ്നങ്ങളും എന്താണെന്നാണ് ചർച്ച ചെയ്യുകയായിരുന്നു. ഞങ്ങൾ പറഞ്ഞു ഇത് നമ്മൾ അംഗീകരിക്കില്ല എന്ന്. ലളിത ചേച്ചിയും മഞ്ജു പിള്ളയും കുക്കു പരമേശ്വനും അടങ്ങുന്ന ഒരു കംപ്ലൈന്റ് സെൽ രൂപീകരിച്ചു എന്നാണ് പറയുന്നത്. ഞാൻ അത് അന്നത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പറഞ്ഞു. ഞങ്ങളെ വച്ച് ഷൂട്ട് ചെയ്തു ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്, ഇത് ഞങ്ങൾ അംഗീകരിക്കില്ല എന്ന്. അപ്പോൾ അവർ പറഞ്ഞു അവരുടെ അറിവോടെ അല്ല അത്നടന്നത് എന്ന്.
പിന്നീട് ആ മെമ്മറി കാർഡ് ഭദ്രമായി സൂക്ഷിച്ചു, ഇടവേള ബാബുവിന്റെ കൈയിൽ കൊടുത്തിട്ടുണ്ട് അത് നശിപ്പിച്ചു എന്നൊക്കെയാണ് ഇവർ പറഞ്ഞത്. അതിനകത്ത് ഒരു വ്യക്തതയില്ല.
ഇങ്ങനെയൊക്കെയുള്ള ആൾക്കാരാണോ ‘അമ്മ’യുടെ സംഘടനയെ നയിക്കേണ്ടത്, എന്റെ സംശയം ഇതാണ്, ‘അമ്മ’യിലെ മറ്റു അംഗങ്ങൾ കൂടെ അറിയാൻ വേണ്ടിയിട്ടാണ് ഞാൻ പറയുന്നത്. സത്യസന്ധമായിട്ടുള്ള കാര്യങ്ങളാണ് ഈ പറയുന്നത്.
ബാബുരാജ് മത്സരിക്കുന്നതിനെതിരെ ഒരുപാട് ആരോപണങ്ങൾഒക്കെ വന്നിട്ടുണ്ട്. ഈ ബാബുരാജിന്റെ മുൻപുള്ള ആരോപണങ്ങളൊക്കെ നിലനിൽക്കുന്ന സമയത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാബുരാജ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം വാങ്ങിച്ച് ജോയിൻ സെക്രട്ടറിയായി മത്സരിച്ച് ജയിച്ചത്.
‘അമ്മ’യിൽ 500 മെമ്പർമാർക്ക് അറിയാം സംഘടന മുൻപോട്ട് കൊണ്ടുപോകേണ്ടത് ആരൊക്കെയാണ് എങ്ങനെയാണ് എന്നുള്ളതൊക്കെ. മത്സരിക്കട്ടെ, ഇഷ്ടമുള്ളവർ വോട്ട് ചെയ്താൽ മതി. ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ, നമുക്ക് വോട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ.
ബാബുരാജ് മത്സരിക്കുന്നതിൽ കുഴപ്പമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഈ സംഘടനയിൽ ലാലേട്ടൻ ഉൾപ്പടെ എല്ലാവരും രാജിവച്ചു, സംഘടനയുടെ ഓഫിസിന് ഷട്ടർ ഇട്ടു, ജനങ്ങൾ റീത്തുകൊണ്ട് വച്ചു, ‘അമ്മ’യുടെ അംഗങ്ങളാണെന്ന് പോലും പലർക്കും പറയാൻ നാണക്കേട് ഉണ്ടായ അവസ്ഥയായിരുന്നു.
ലാലേട്ടൻ കഴിഞ്ഞ ജനറൽ ബോഡിയിൽ കണ്ണു നിറഞ്ഞാണ് പറഞ്ഞത് എന്നോടൊപ്പം നിൽക്കാൻ ആരുമില്ലായിരുന്നു ഒരു സഹായത്തിന് പോലും, എനിക്ക് അനുകൂലമായിട്ട് എന്റെ കൂടെ നിന്ന് സംസാരിക്കാൻ പോലും ആരുമിലായിരുന്നു എന്ന്. അങ്ങനെ കിടന്ന സാഹചര്യത്തിൽ ആ സംഘടനയെ ഒന്ന് ഉയർത്തെഴുന്നേല്‍പ്പിച്ച് കൊണ്ടുവരാൻ വേണ്ടി ബാബുരാജും ചേർത്തല ജയനും കൂടെ നന്നായി കഷ്ടപ്പെട്ടു.
അവർ കുടുംബസംഗമം പോലൊരു പരിപാടി വച്ചു. ഇപ്പോൾ ഈ ആരോപണം ഉന്നയിക്കുന്ന അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ അതിനകത്ത് സഹകരിച്ചവരാണ്. കൈ നിറയെ സമ്മാനവും മേടിച്ചു കൊണ്ടു പോയവരാണ്.
എന്തുകൊണ്ട് പറഞ്ഞില്ല “ഏയ് ആരോപണം ഉണ്ടായിരുന്ന ആൾക്കാർ ഈ പരിപാടി ഒന്നും ചെയ്യാൻ പാടില്ല, നിങ്ങളല്ല ചെയ്യേണ്ടത് ഞങ്ങൾ ആരും സഹകരിക്കത്തില്ല’’ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു അപ്പോ അവിടെ.
ആ പരിപാടി നല്ല വിജയമായി ചെയ്തു, സംഘടനയ്ക്ക് ഒരു പുനർജീവൻ ഉണ്ടായി, നല്ലൊരു തുക സംഘടനയ്ക്ക് ഉണ്ടാക്കി തന്നു. സഞ്ജീവനി പോലൊരു പദ്ധതി ഉണ്ടായി. പതിനായിരം രൂപ വീതം 58 മെമ്പേഴ്സിനു മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതി ഉണ്ടാക്കിയത് ഈ പരിപാടിയിൽ നിന്നാണ്.
അത് കഴിഞ്ഞു ജനറൽ ബോഡി നടത്തി, ജനറൽ ബോഡിയിലും എല്ലാവരും സഹകരിച്ചു എല്ലാവരും ഉണ്ടായിരുന്നു, ഇലക്ഷൻ പ്രഖ്യാപിച്ചു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, മത്സരിക്കട്ടെ. ബാബുരാജിന് എതിരുള്ളവര്‍ ബാബുരാജിന് വോട്ട് ചെയ്യാതിരുന്നാൽ പോരെ? എന്തിനാണ് ഈ ചാനലിൽ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ പറയുന്നത്? നമ്മുടെ സംഘടനക്കാണ് ഇതൊക്കെ മോശം വരുന്നത്.
വ്യക്തികൾ പറയുമ്പോൾ സംഘടനയ്ക്കാണ് ഇത് മോശം വരുന്നത്. സംഘടന നിലനിൽക്കണം, ഈ സംഘടന ഒരുപാട് പാവപ്പെട്ട ആർട്ടിസ്റ്റുകൾക്ക് ഗുണം ചെയ്യുന്ന സംഘടനയാണ്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്, ഇപ്പോ പെൻഷൻ കൂട്ടാൻ പോകുന്നു, പെൻഷൻ കിട്ടുന്നവര്‍ അത് മാത്രം ആശ്രയിച്ചു നിൽക്കുന്നവരാണ്, വർക്കില്ലാതെ ഇരിക്കുന്നവരുണ്ട്. പുതിയ ഭരണസമിതി വന്നാൽ വർഷത്തിൽ ഒരു വർക്ക് ഒരു തൊഴിൽ അവകാശമായി മാറ്റത്തക്ക രീതിയിലുള്ള കാര്യങ്ങളാണ് ചെയ്യാനായിട്ട് ഇരുന്നത്.
ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ ബാബുരാജ് കഴിഞ്ഞ ജനറൽ ബോഡിയിൽ പറഞ്ഞിരുന്നു. ഞാൻ ആരുടെയും സൈഡിൽ നിന്ന് സംസാരിക്കാൻ പറയുന്നില്ല. നമ്മൾ പെൺകൂട്ടായ്മ ഉണ്ടാക്കിയപ്പോഴേ പലരും പറഞ്ഞു ബാബുരാജിന് വേണ്ടിയിട്ട് ഉണ്ടാക്കിയതാണെന്ന്. അങ്ങനെ അല്ല, ബാബുരാജ് അറിയുന്നത് തന്നെ ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ പറയുമ്പോഴാണ്, ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കി എന്ന്.
ഈ പെൺകൂട്ടായ്മയെ പോലും എതിർക്കുന്ന ആൾക്കാരുണ്ട് ഇതിനകത്ത്. രണ്ടു മൂന്നു പേര് ഉണ്ട്, അവർ കുത്തിത്തിരിപ്പ് ഉണ്ടാക്കി പുറത്തുപോയി. ഇതൊന്നും ശരിയല്ല. ബാബുരാജ് മത്സരിക്കട്ടെ, ആരാണെങ്കിലും മത്സരിക്കട്ടെ. 500 പേർക്ക് അറിയാമല്ലോ ആരാണ് ഭരണസമിതിയിൽ വരുന്നത് എന്ന്.
പെൻഷൻ കൂട്ടുന്നത് കൂടാതെ കുറെ സ്വപ്ന പദ്ധതിയുണ്ട്, അതിലൊന്നാണ് സിനിമാഗ്രാമം, അത് ലാലേട്ടന്റെ സ്വപ്നമാണ്. ഒരു കൺവെൻഷൻ സെന്റർ, സ്ഥിരമായിട്ട് ‘അമ്മ’യിക്ക് ഒരു വരുമാനം ഉണ്ടാകാൻ വേണ്ടിയിട്ട്.
അതുകൂടാതെ തന്നെ വീടില്ലാത്തവർക്ക് ഒരുമിച്ച് അവസാനകാലത്ത് താമസിക്കാൻ ഒരു സിനിമാഗ്രാമം. ഇതൊക്കെ നല്ല കാര്യങ്ങളല്ലേ. അതൊക്കെ സംഭവിക്കണം എന്നുണ്ടെങ്കിൽ നല്ല ഒരു ഭരണസമിതി വരണ്ടേ.
ഞാൻ സ്ത്രീകൾ വരണ്ട എന്നൊന്നും പറയുന്നില്ല. സ്ത്രീകൾ വരുമ്പോൾ അതിന് അർഹതപ്പെട്ടവർ വരണം. ലാലേട്ടനും മമ്മൂക്കയും ഒന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന് പറഞ്ഞല്ലോ. അപ്പോ അവരെ ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്ന ആൾക്കാരും കൂടെ ആയിരിക്കണ്ടേ വരേണ്ടത്. അവരെ മാർക്കറ്റ് ചെയ്ത തന്നെയാണ് ഈ സംഘടന കാശ് ഉണ്ടാക്കുന്നതും ഈ പരിപാടികൾ എല്ലാം ചെയ്യുന്നതും എല്ലാം.
‘അമ്മ’യെ നയിക്കേണ്ടത് അർഹതപ്പെട്ട ആൾക്കാരായിരിക്കണം. നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപ് ശ്വേതാമേനോൻ എന്നോട് പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. വ്യക്തിപരമായിട്ട് സംസാരിച്ച കാര്യം തന്നെയാണ്. പക്ഷേ അങ്ങനെയുള്ള ഒരാളല്ല ഈ സംഘടനയെ നയിക്കേണ്ടത്. സ്ത്രീകൾ വരണം, ആ സ്ത്രീകൾ മാത്രമാണ് നയിക്കേണ്ടത് എന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് അങ്ങനെ ഒരു മത്സരം വയ്ക്കാമായിരുന്നല്ലോ.”ഉഷ പറയുന്നു.
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; റാണി മുഖർജിയും വിക്രാന്ത് മാസിയും മുൻപന്തിയിൽ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിനാണ് പ്രഖ്യാപന
ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടു
സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നു; പരിഹസിച്ച് ഷമ്മി തിലകൻ
അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന പലതരത്തിലുള്ള ആരോപണങ്ങ
അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ്, ഈ വൃത്തികേട് ഞാൻ ചെയ്യില്ല; ഓഡിയോ ക്ലിപ്പ് പുറത്തായതിൽ പങ്കില്ലെന്ന് ജയൻ ചേർത്തല
അമ്മ സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള നടൻ നാസർ ലത്തീഫി
സഹോദരനെപ്പോലെയാണ് ജയൻ ചേർത്തലയെ കരുതിയത്, എന്നിട്ടും വഞ്ചിച്ചു; ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ നാസർ ലത്തീഫ്
അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറ
"അമ്മ'മത്സരം മുറുകുന്നു; മത്സരിക്കുന്നവരുടെ പട്ടിക ഇങ്ങനെ
താരസംഘടനയായ അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. വ്യാ
റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനക്കേസ്: സമഗ്ര അന്വേഷണത്തിന് പോലീസ്
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍
കതിർ മലയാളത്തിൽ; മീശ ഇന്നുമുതൽ
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥ
ഡയാന ഹമീദും ആത്മീയയും നായികമാർ; ‘രാജകന്യക’ ഇന്നുമുതൽ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സി
‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; നീത പിള്ളയുൾപ്പെടെ നാലുപേർക്ക് അനധികൃത അംഗത്വം
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ്
തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് സംവിധായകൻ
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷൻ' എന്ന പ
മത്സരം മുറുകി; പോരാട്ടം ദേവനും ശ്വേതയും തമ്മിൽ; നവ്യ നായർ പിൻമാറി
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മി
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പോ
എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം: ബാബുരാജ്
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; റാണി മുഖർജിയും വിക്രാന്ത് മാസിയും മുൻപന്തിയിൽ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിനാണ് പ്രഖ്യാപന
ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടു
സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നു; പരിഹസിച്ച് ഷമ്മി തിലകൻ
അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന പലതരത്തിലുള്ള ആരോപണങ്ങ
അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ്, ഈ വൃത്തികേട് ഞാൻ ചെയ്യില്ല; ഓഡിയോ ക്ലിപ്പ് പുറത്തായതിൽ പങ്കില്ലെന്ന് ജയൻ ചേർത്തല
അമ്മ സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള നടൻ നാസർ ലത്തീഫി
സഹോദരനെപ്പോലെയാണ് ജയൻ ചേർത്തലയെ കരുതിയത്, എന്നിട്ടും വഞ്ചിച്ചു; ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ നാസർ ലത്തീഫ്
അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറ
"അമ്മ'മത്സരം മുറുകുന്നു; മത്സരിക്കുന്നവരുടെ പട്ടിക ഇങ്ങനെ
താരസംഘടനയായ അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. വ്യാ
റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനക്കേസ്: സമഗ്ര അന്വേഷണത്തിന് പോലീസ്
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍
കതിർ മലയാളത്തിൽ; മീശ ഇന്നുമുതൽ
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥ
ഡയാന ഹമീദും ആത്മീയയും നായികമാർ; ‘രാജകന്യക’ ഇന്നുമുതൽ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സി
‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; നീത പിള്ളയുൾപ്പെടെ നാലുപേർക്ക് അനധികൃത അംഗത്വം
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ്
തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് സംവിധായകൻ
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷൻ' എന്ന പ
മത്സരം മുറുകി; പോരാട്ടം ദേവനും ശ്വേതയും തമ്മിൽ; നവ്യ നായർ പിൻമാറി
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മി
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പോ
എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം: ബാബുരാജ്
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാ
നറുക്കെടുപ്പിലെ സമ്മാനം തനിക്കെന്ന് കരുതി വേദിയിൽ; നിരാശയോടെ മടങ്ങിയ വയോധികന്റെ മനസ് നിറച്ച് അനുശ്രീ
നറുക്കെടുപ്പിലെ സമ്മാനം തനിക്കാണെന്ന് കരുതി അബദ്ധത്തിൽ വേദിയിലെത്തിയ വയോധിക
പരാതികൾ വേദനിപ്പിച്ചു; അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബാബുരാജ്
താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറ
മുല്ലശ്ശേരി രാജഗോപാലും ബേബിയുമായി മുകേഷും ആശാ ശരത്തും; "മെഹ്ഫിൽ' ഫസ്റ്റ്ലുക്ക്
ജയരാജ് സംവിധാനംചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പു
നിവിന്‍ പോളിക്കെതിരായ പരാതി; നിര്‍മാതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നടന് നിവിന്‍ പോളിക്കെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നല്കിയ നിര്‍മാതാവ് പി.എ.
ജഗദീഷ് പിൻമാറി; ഇനി മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ
താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദ
അമ്മ അനാഥമാകരുത്, മത്സരിക്കേണ്ടത് എന്റെ കടമ: ദേവൻ
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന് ദേവന്. പ്രസിഡന്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
റാപ്പർ വേടനെതിരെ പീഡനക്കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
നായകന് ഈയിടെയായി ഉറക്കം കൂടുതൽ; സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച് ജെഎസ്കെ സംവിധായകൻ
ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേ
എന്താ മോനേ ദിനേശാ, മോഹൻലാലിനെ അനുകരിച്ച് കജോൾ; തോൾ ചെരിക്കാൻ പറഞ്ഞ് പൃഥ്വിരാജ്
ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നരസിംഹം
വിവാദ നായികയും കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്നയാളുമാണ് ശ്വേത; ആലപ്പി അഷറഫ്
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്
സിനിമകൾ ഇനി യൂട്യൂബിലൂടെ റിലീസ് ചെയ്യും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് ആമിർ ഖാൻ
ഓടിടി പ്ലാറ്റുഫോമുകളുടെ സഹായമില്ലാതെ സ്വന്തം സിനിമകൾ തിയേറ്റർ റിലീസിന് ശേഷം
തെലുങ്കിൽ പ്രസംഗം നടത്തി കൈയടി നേടി വെങ്കിടേഷ്; കെട്ടിപുണർന്ന് വിജയ് ദേവരകൊണ്ടയും അനിരുദ്ധും
വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന കിംഗ്ഡം എന്ന ചിത്രത്തിന്റെ പ്രി–റിലീസ് ഇവന്
"അയ്യോ അച്ഛാ പോകല്ലേ’; ജഗദീഷിനെ പരിഹസിച്ച് എം.എ. നിഷാദ്
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനിരു
ബാബുരാജ് ചതിയൻ, എനിക്കു ചികിത്സാസഹായത്തിന് മോഹൻലാൽ നൽകിയ തുക വകമാറ്റി; ആരോപണവുമായി സരിത നായർ
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബു
അമ്മത്തണലിന്റെ കുളിരുമായി ആസ്വാദക മനസ് നിറച്ച് "തണൽ' ആൽബം സോംഗ്
താരാട്ട് പാട്ടിന്റെ ഇമ്പവും മാതൃത്വത്തിന്റെ മഹത്വവുമായി തണൽ സംഗീത ആൽബം ശ്രദ്
ബാബുരാജ് വിട്ടുനിൽക്കണം, മത്സരിക്കരുത്; വിജയ് ബാബു
താരസംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ബാബുരാ
ഇവരാണ് എനിക്കെതിരെ വെറുപ്പ് തുപ്പുന്ന ആ യുവതി: പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി
പാലക്കാടിന്റെ ചൂരും ചൂടുമുള്ള കഥയുമായി രാജഗർജനം വരുന്നു
പാലക്കാടിന്റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പി
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിന്മാറണമെന്ന് മല്ലിക സുകുമാരന്‍
അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന് ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാ
സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവിനെതിരെ കേസെടുത്ത് പോലീസ്
ആക്ഷൻ ഹീറോ ബിജു - 2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവി
പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നു?; ശ്വേത മേനോന് സാധ്യതയേറുന്നു
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീ
ഇത് ഫുൾ ചിരിയാണല്ലോ; ഹൃദയപൂർവം ലൊക്കേഷനിലെ ചിരിനിമിഷങ്ങൾ; വീഡിയോ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തി
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ; അവതാർ 3 ട്രെയിലർ
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ ചിത്രം അവതാറിന്റെ മൂന്നാം ഭാഗം അവതാ
ലക്കി ഭാസ്കറിന് ശേഷം ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം; കാന്ത ടീസർ
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്തയുടെ ആ
ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം; സാഹസം ട്രെയിലർ
നരേയ്നെ നായകനാക്കി ഒരുക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.
Latest News
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
വെളിച്ചെണ്ണ വില കുതിക്കുന്നു; കേരളത്തിലെ നാളികേരം തമിഴ്നാട്ടിലേക്ക് കടത്തുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസി അധ്യക്ഷൻ ഛത്തീസ്ഗഡിലേക്കു തിരിച്ചു
അമിത് ഷായുടെ വാക്കിനു വിലയില്ലെന്നു തെളിഞ്ഞു: രമേശ് ചെന്നിത്തല
മിൽക്ക് ബാങ്ക് വൻവിജയം: 17,307 കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി
Latest News
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
വെളിച്ചെണ്ണ വില കുതിക്കുന്നു; കേരളത്തിലെ നാളികേരം തമിഴ്നാട്ടിലേക്ക് കടത്തുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസി അധ്യക്ഷൻ ഛത്തീസ്ഗഡിലേക്കു തിരിച്ചു
അമിത് ഷായുടെ വാക്കിനു വിലയില്ലെന്നു തെളിഞ്ഞു: രമേശ് ചെന്നിത്തല
മിൽക്ക് ബാങ്ക് വൻവിജയം: 17,307 കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top