ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; റാ​ണി മു​ഖ​ർ​ജി​യും വി​ക്രാ​ന്ത് മാ​സി​യും മു​ൻ​പ​ന്തി​യി​ൽ
Friday, August 1, 2025 3:51 PM IST
ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ്ര​ഖ്യാ​പ​നം. വി​ക്രാ​ന്ത് മാ​സി​യും റാ​ണി മു​ഖ​ർ​ജി​യു​മാ​ണ് മി​ക​ച്ച ന​ട​നും ന​ടി​ക്കു​മു​ള്ള സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ള്ള​ത്.

ട്വ​ൽ​ത് ഫെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് വി​ക്രാ​ന്ത് മാ​സി​യെ മി​ക​ച്ച ന​ട​നു​ള്ള പ​ട്ടി​ക​യി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മി​സി​സ് ചാ​റ്റ​ർ​ജി വേ​ഴ്സ​സ് നോ​ർ​വേ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് റാ​ണി മു​ഖ​ർ​ജി മ​ത്സ​രി​ക്കു​ന്ന​ത്.

മി​ക​ച്ച വി​നോ​ദ ചി​ത്ര​ത്തി​നാ​യു​ള്ള പു​ര​സ്കാ​രം റോ​ക്കി ഔ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​ക്ക് ആ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്.

ഇ​ന്ത്യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളെ 2011 ല്‍ ​നോ​ര്‍​വീ​ജി​യ​ന്‍ പോ​ലീ​സ് കി​ഡ്നാ​പ്പ് ചെ​യ്ത യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട ചി​ത്ര​മാ​യി​രു​ന്നു മി​സി​സ് ചാ​റ്റ​ര്‍​ജി വേ​ഴ്സ​സ് നോ​ര്‍​വേ. ദ​രി​ദ്ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട പൊ​രു​തി ഐ​പി​എ​സ് നേ​ടി​യ മ​നോ​ജ് കു​മാ​ര്‍ ശ​ര്‍​മ്മ​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​മാ​ണ് 12 ത്ത് ​ഫെ​യി​ല്‍.

2023ലെ ​ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് 71-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യു​ള്ള എ​ൻ​ട്രി​ക​ൾ 2024 സെ​പ്റ്റം​ബ​ർ 18 വ​രെ സ്വീ​ക​രി​ച്ചി​രു​ന്നു.