ആ​ർ​ക്കും സ​മീ​പി​ക്കാ​വു​ന്ന​തു​മാ​യ വ്യ​ക്തി​ത്വം; ചി​രി​യോ​ടെ മു​ഖ്യ​മ​ന്ത്രി, സെ​ൽ​ഫി​യു​മാ​യി അ​ഹാ​ന
Monday, August 11, 2025 11:18 AM IST
ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ഹാ​ന കൃ​ഷ്ണ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. വി​മാ​ന​ത്തി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ച​ത്.

‘‘സു​ന്ദ​ര​മാ​യ യാ​ദൃ​ച്ഛി​ക​ത, ആ​ർ​ക്കും അ​ടു​പ്പം തോ​ന്നു​ന്ന, ന​ല്ലൊ​രു വ്യ​ക്തി​ത്വം.’’ എ​ന്നാ​ണ്‌ അ​ഹാ​ന സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് നി​മി​ഷ​നേ​ര​ങ്ങ​ൾ കൊ​ണ്ട് വൈ​റ​ലാ​യി.

പി​ന്നി​ൽ ഇ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ആ​ക​സ്മി​ക​മാ​യി ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ അ​ഹാ​ന ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ഒ​രു വൈ​മു​ഖ്യ​വും കാ​ട്ടാ​തെ ചി​രി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ൻ സെ​ൽ​ഫി​ക്കാ​യി പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ഹാ​ന​യു​ടെ ചി​ത്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പ​ങ്കു​വ​ച്ചു. ഇ​ന്ന് ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സെ​ൽ​ഫി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​ന്ത്രി ചി​ത്രം പ​ങ്കു​വ​ച്ച​ത്.