വേ​ട​ൻ ഒ​ളി​വി​ൽ​ത​ന്നെ; സം​ഗീ​ത ഷോ​ക​ൾ റ​ദ്ദാ​ക്കി: ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി
Monday, August 11, 2025 3:32 PM IST
യു​വ​ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്. വേ​ട​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് പു​തി​യ ന​ട​പ​ടി.

യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വേ​ട​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ‍​ർ ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ എ​വി​ടെ​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്ത​ട​ക്ക​മു​ള്ള നി​ര​വ​ധി സം​ഗീ​ത ഷോ​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

വേ​ട​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം 18നാ​ണ് ഇ​നി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് വേ​ട​നെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.