സം​വി​ധാ​യ​ക​ൻ നി​സാ​ർ അ​ന്ത​രി​ച്ചു
Monday, August 18, 2025 3:11 PM IST
ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ നി​സാ​ർ അ​ന്ത​രി​ച്ചു. ക​ര​ൾ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം. ച​ങ്ങ​നാ​ശേ​രി​യാ​ണ് സ്വ​ദേ​ശി​യാ​ണ്.

1994ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ദി​ന​മാ​ണ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം. 1995-ൽ ​ദി​ലീ​പ്, പ്രേം​കു​മാ​ർ എ​ന്നി​വ​രെ നാ​യ​ക​രാ​ക്കി ത്രീ ​മെ​ൻ ആ​ർ​മി എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു.

അ​ച്ഛ​ൻ രാ​ജാ​വ് അ​പ്പ​ൻ ജേ​താ​വ്, ന്യൂ​സ് പേ​പ്പ​ർ ബോ​യ്, ഓ​ട്ടോ ബ്ര​ദേ​ഴ്സ്, അ​പ​ര​ന്മാ​ർ ന​ഗ​ര​ത്തി​ൽ, കാ​യം​കു​ളം ക​ണാ​ര​ൻ, താ​ള​മേ​ളം, ഡാ​ൻ​സ്, മേ​രാം നാം ​ജോ​ക്ക​ർ, ആ​റു വി​ര​ലു​ക​ൾ തു​ട​ങ്ങി ഇ​രു​പ​ത്തി​നാ​ലോ​ളം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

2018 ൽ ​പു​റ​ത്തി​റ​ങ്ങി​യ ലാ​ഫിം​ഗ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​യ​ർ ഗി​രി​ന​ഗ​ർ എ​ന്ന ചി​ത്ര​മാ​ണ് അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്.