തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന് വി​ട; രം​ഗ​ണ്ണ​നെ കാ​ണാ​നെ​ത്തി ചാ​ണ്ടി ഉ​മ്മ​നും ടീ​മും
Monday, April 29, 2024 3:13 PM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​വാ​ശേ​വും വോ​ട്ടെ​ടു​പ്പും ക​ഴി​ഞ്ഞ് ആ​വേ​ശം സി​നി​മ കാ​ണ​നെ​ത്തി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും.

ഇ​ന്ന​ലെ പാ​ലാ​യി​ലെ പു​ത്തേ​ട്ട് തി​യ​റ്റ​റി​ലെ​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ സി​നി​മ​യാ​യ ആ​വേ​ശം കാ​ണാ​ൻ എ​ത്തി​യ​ത്.

ഒ​രു മാ​സം നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നു പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ഇ​ള​ക്കി മ​റി​ച്ച പ്ര​ചാ​ര​ണ​മാ​ണു ചാ​ണ്ടി ഉ​മ്മ​നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ​ത്.

തി​യ​റ്റ​റു​ക​ളെ ഇ​ള​ക്കി മ​റി​ച്ച സി​നി​മ​യാ​ണ് ആ​വേ​ശം. ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം
വ​ൻ ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ‌​ടി. ഫ​ഹ​ദി​ന്‍റെ ആ​ദ്യ നൂ​റു​കോ​ടി ചി​ത്രം കൂ​ടി‌​യാ​ണി​ത്.

റി​ലീ​സ് ചെ​യ്ത് അ​ഞ്ചാം ദി​വ​സം ചി​ത്രം അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു. അ​ന്‍​വ​ര്‍ റ​ഷീ​ദ് എ​ന്റ​ര്‍​ടെ​യ്ന്‍‌​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ അ​ന്‍​വ​ര്‍ റ​ഷീ​ദും ഫ​ഹ​ദ് ഫാ​സി​ല്‍ ആ​ന്‍​ഡ് ഫ്ര​ണ്ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ ന​സ്രി​യ ന​സീ​മും ചേ​ര്‍​ന്നാ​ണ് ആ​വേ​ശം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.