‘രാ​ക്ഷ​സ​ൻ’ സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ദി​ല്ലി ബാ​ബു അ​ന്ത​രി​ച്ചു
Tuesday, September 10, 2024 8:18 AM IST
പ്ര​ശ​സ്ത ത​മി​ഴ് സി​നി​മ നി​ർ​മാ​താ​വ് ജി. ​ദി​ല്ലി ബാ​ബു (50) അ​ന്ത​രി​ച്ചു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​ക്സ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ഉ​ട​മ​യാ​ണ്.

2015-ൽ ​ഉ​റു​മീ​ൻ എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്. മ​ര​ഗ​ത നാ​ണ​യം, ഇ​ര​വു​ക്ക് ആ​യി​രം ക​ൺ​ക​ൾ, രാ​ക്ഷ​സ​ൻ, ഓ ​മൈ ക​ട​വു​ളേ, ബാ​ച്ച്ല​ർ, മി​റ​ൽ, ക​ൾ​വ​ൻ എ​ന്നി​വ​യാ​ണ് നി​ർ​മി​ച്ച സു​പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ. ഇ​തി​ൽ ക​ൾ​വ​ൻ അ​ടു​ത്തി​ടെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

മി​ഡ് ബ​ജ​റ്റ് പ​ട​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പു​തു സം​വി​ധാ​യ​ക​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കി​യ നി​ർ​മാ​താ​വാ​ണ് വി​ട​വാ​ങ്ങി​യ​ത് എ​ന്ന് നി​ര്‍​മാ​താ​വ് എ​സ്.​ആ​ര്‍. പ്ര​ഭു എ​ക്സ് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

2018ല്‍ ​ഇ​റ​ങ്ങി​യ രാ​ക്ഷ​സ​ന്‍ ആ ​വ​ര്‍​ഷ​ത്തെ ത​മി​ഴി​ലെ സ​ര്‍​പ്രൈ​സ് ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. ദി​ല്ലി ബാ​ബു നി​ര്‍​മി​ച്ച ഏ​റ്റ​വും പ​ണം വാ​രി​പ്പ​ട​വും ഇ​താ​യി​രു​ന്നു. പി​ന്നീ​ട് വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.