ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹം യാ​ഥാ​ർ​ഥ്യ​മാ​ക്കി​ക്കൊ​ടു​ത്ത് മ​ഞ്ജു വാ​ര്യ​ർ; വീ​ഡി​യോ
Thursday, May 2, 2024 3:26 PM IST
സ​ഹോ​ദ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന് സാ​ധ്യ​മാ​ക്കി ന​ടി മ​ഞ്ജു വാ​ര്യ​ർ. ര​ജ​നീ​കാ​ന്തി​നെ നേ​രി​ൽ കാ​ണ​ണം എ​ന്ന മ​ധു​വി​ന്‍റെ ആ​ഗ്ര​മാ​ണ് മ​ഞ്ജു യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ര​ജ​നി​യെ കാ​ണാ​ൻ പോ​കു​ന്ന വീ​ഡി​യോ​യും മ​ധു പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ജീ​വി​ച്ചി​രി​ക്കു​ന്ന പ്ര​തി​ഭ​യെ കാ​ണാ​ന്‍ പോ​കു​ന്നു എ​ന്നെ​ഴു​തി കാ​ണി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

ര​ജ​നി നാ​യ​ക​നാ​യെ​ത്തു​ന്ന ‘വേ​ട്ട​യ്യ​ൻ’ എ​ന്ന സി​നി​മ​യി​ല്‍ മ​ഞ്ജു വാ​ര്യറാ​ണ് നാ​യി​ക. ഈ ​സി​നി​മ​യു​ടെ ചെ​ന്നൈ​യി​ലെ സെ​റ്റി​ൽ വ​ച്ചാ​ണ് മ​ധു വാ​രി​യ​ർ ത​ന്‍റെ ഇ​ഷ്ട​താ​ര​ത്തെ നേ​രി​ട്ടു​കാ​ണു​ക​യും പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, റാ​ണ ദ​ഗു​ബാ​ട്ടി, മ​ഞ്ജു വാ​ര്യ​ർ, കി​ഷോ​ർ, റി​തി​ക സിം​ഗ്, ദു​ഷാ​ര വി​ജ​യ​ൻ, ജി.​എം. സു​ന്ദ​ർ, രോ​ഹി​ണി, റാ​വൊ ര​മേ​ശ്, ര​മേ​ശ് തി​ല​ക്, ര​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



ജ​യ് ഭീം ​എ​ന്ന ചി​ത്ര​ത്തി​നു േശ​ഷം ഞ്ജാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. എ​സ്.​ആ​ർ. ക​തി​ര്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം അ​നി​രു​ദ്ധ്. ആ​ക്‌​ഷ​ൻ അ​ൻ​പ​റി​വ്. എ​ഡി​റ്റിം​ഗ് ഫി​ലോ​മി​ൻ രാ​ജ്.

ലൈ​ക പ്രൊ​ഡ​ക്‌​ഷ​ന്‍​സ് ആ​ണ് നി​ർ​മാ​ണം. ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ചി​ത്രീ​ക​ര​ണം ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചി​ത്രം അ​ടു​ത്ത വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.