നേ​മം പു​ഷ്പ​രാ​ജി​ന് പ​ത്മി​നി പു​ര​സ്ക്കാ​രം
Saturday, May 4, 2024 11:49 AM IST
ചി​ത്ര​ക​ല​യി​ലെ പെ​ൺ​ക​രു​ത്താ​യി​രു​ന്ന അ​ന്ത​രി​ച്ച ടി.​കെ. പ​ത്മി​നി​യു​ടെ പേ​രി​ൽ ടി.​കെ. പ​ത്മി​നി സ്‌​മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ​ത്മി​നി പു​ര​സ്‌​കാ​രം ചി​ത്ര​കാ​ര​നും ആ​ർ​ട്ട് ഡ​യ​റ​ക്ട​റും സം​വി​ധാ​യ​ക​നു​മാ​യ നേ​മം പു​ഷ്പ​രാ​ജി​ന് സ​മ്മാ​നി​ക്കും.

കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ, ബി.​ഡി. ദ​ത്ത​ൻ, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര​ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം മേ​യ് 12-ന് ​തൃ​ശൂ​ർ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

ക​ലാ​സം​വി​ധാ​യ​ക​ൻ, സം​വി​ധാ​യ​ക​ൻ എ​ന്നി​വ​ക്കു പു​റ​മേ ചി​ത്ര​കാ​ര​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും നേ​മം പു​ഷ്പ​രാ​ജ് ഏ​റെ ശ്ര​ദ്ധേ​യ​നാ​ണ്.

ദേ​ശീ​യ-​അ​ന്ത​ർ ദേ​ശീ​യ പു​ര​സ്ക്കാ​ര​ങ്ങ​ൾ നേ​ടി​യ എ​ൺ​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ൾ​ക്ക് ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​വാ​ൻ പു​ഷ്പ​രാ​ജി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഗൗ​രീ​ശ​ങ്ക​രം, ബ​നാ​റ​സ്, കു​ക്കി​ലി​യാ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ​രാ​ജി​ന്‍റെ ഇ​പ്പോ​ൾ ര​ണ്ടാം യാ​മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.