റീ ​റി​ലീ​സി​ല്‍ ഇ​നി മ​മ്മൂ​ട്ടി​യു​ടെ ഊ​ഴം; "പാ​ലേ​രി മാ​ണി​ക്യം' റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Monday, September 9, 2024 4:30 PM IST
മ​മ്മൂ​ട്ടി ട്രി​പ്പി​ള്‍ റോ​ളി​ല്‍ എ​ത്തി​യ ര​ഞ്ജി​ത്ത് ചി​ത്രം പാ​ലേ​രി മാ​ണി​ക്യം ഒ​രു പാ​തി​രാ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് വീ​ണ്ടും എ​ത്തു​ന്നു. ഏ​റ്റ​വും പു​തി​യ​ശ​ബ്ദ സാ​ങ്കേ​തി​ക മി​ക​വോ​ടെ സെ​പ്റ്റം​ബ​ർ ഇ​രു​പ​തി​നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

2009 റി​ലീ​സ് ന​ട​ന്ന ചി​ത്രം 4കെ, ​ഡോ​ള്‍​ബി അ​റ്റ്മോ​സ് ദൃ​ശ്യ, ശ​ബ്ദ മി​ഴി​വോ​ടെ​യാ​ണ് വീ​ണ്ടും എ​ത്തു​ന്ന​ത്. ടി.​പി.​രാ​ജീ​വ​ന്‍റെ നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​യി​രു​ന്നു ചി​ത്രം. മ​മ്മൂ​ട്ടി, ശ്വേ​ത മേ​നോ​ന്‍, മൈ​ഥി​ലി എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ 2009ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡും നേ​ടി.

മൈ​ഥി​ലി, ശ്രീ​നി​വാ​സ​ൻ, സി​ദ്ദി​ഖ്,സു​രേ​ഷ് കൃ​ഷ്ണ, മു​ഹ​മ്മ​ദ്, മു​സ്ത​ഫ, ശ​ശി ക​ലിം​ഗ, ടി ​ദാ​മോ​ദ​ര​ൻ, വി​ജ​യ​ൻ വി ​നാ​യ​ർ, ഗൗ​രി മു​ഞ്ജ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് പി​ള്ള, സം​ഗീ​തം-​ശ​ര​ത്, ബി​ജി​ബാ​ൽ. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.