ഗാ​യി​ക ഉ​മാ ര​മ​ണ​ന്‍ അ​ന്ത​രി​ച്ചു
Thursday, May 2, 2024 10:46 AM IST
ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ഉ​മാ ര​മ​ണ​ന്‍(72) വി​ട​വാ​ങ്ങി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു​യാ​യി​രു​ന്നു അ​ന്ത്യം. ശ​വ​സം​സ്‌​കാ​രം പി​ന്നീ​ട്.

1977ല്‍ ​ശ്രീ കൃ​ഷ്ണ ലീ​ല​യി​ല്‍ "മോ​ഹ​ന​ന്‍ ക​ണ്ണ​ന്‍ മു​ര​ളി' എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ത​മി​ഴ് ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ അ​വ​ര്‍ നി​ര​വ​ധി ഹി​റ്റു ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​ട്ടു​ണ്ട്. ഇ​ള​യ​രാ​ജ​യ്‌​ക്കൊ​പ്പം 200 ഗാ​ന​ങ്ങ​ളി​ല്‍ പി​ന്ന​ണി പാ​ടി​യി​ട്ടു​ണ്ട്.

1980ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "നി​ഴ​ലു​ക​ള്‍' എ​ന്ന ചി​ത്ര​ത്തി​ലെ "പൂ​ങ്കാ​താ​വേ താ​ല്‍ തി​ര​വാ​യ്' എ​ന്ന ചി​ത്ര​ത്തി​ലെ ഇ​ള​യ​രാ​ജ​യു​ടെ ഗാ​നം ആ​ല​പി​ച്ച​ത് അ​വ​രെ ശ്ര​ദ്ധേ​യ​യാ​ക്കി. ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത​ത്തി​ല്‍ പി​റ​ന്ന "ഭൂ​പാ​ലം ഇ​സൈ​യ്ക്കും', "അ​ന്ത​രാ​ഗം കേ​ള്‍​ക്കും കാ​ലം', "പൂ ​മാ​നേ' തു​ട​ങ്ങി​യ​വ ഉ​മ​യു​ടെ ശ്ര​ദ്ധേ​യ ഗാ​ന​ങ്ങ​ളാ​ണ്.

ന​ട​ന്‍ വി​ജ​യ്‌യു​ടെ തി​രു​പാ​ച്ചി എ​ന്ന സി​നി​മ​യ്ക്കാ​യി മ​ണി ശ​ര്‍​മ സം​ഗീ​തം ന​ല്‍​കി​യ "ക​ണ്ണും ക​ണ്ണും​താ​ന്‍ ക​ല​ന്താ​ച്ചു' എ​ന്ന ഗാ​ന​മാ​ണ് ഉ​മ അ​വ​സാ​ന​മാ​യി പാ​ടി​യ​ത്.

ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള ഉ​മ 6,000-ല​ധി​കം ക​ച്ചേ​രി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ് എ.​വി. ര​മ​ണ​നൊ​പ്പം നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളും ചെ​യ്തി​ട്ടു​ണ്ട്. മ​ക​ന്‍ വി​ഘ്നേ​ഷ് ര​മ​ണ​ന്‍.