ഗൗ​​ര​വ​ത്തി​ൽ അ​റ​യ്‌​ക്ക​ൽ മാ​ധ​വ​നു​ണ്ണി; ‘വ​ല്യേ​ട്ട’​ന്‍റെ പു​തി​യ പോ​സ്റ്റ​ർ
Tuesday, September 10, 2024 9:49 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യാ​ണ് വ​ല്യേ​ട്ട​ൻ. അ​റ​യ്‌​ക്ക​ൽ മാ​ധ​വ​നു​ണ്ണി​യു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ക​ഥ​പ​റ​യു​ന്ന വ​ല്യേ​ട്ട​ൻ വീ​ണ്ടും റീ-​റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ൾ സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​റാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

മാ​സ് ലു​ക്കി​ൽ ഇ​രി​ക്കു​ന്ന അ​റ​യ്‌​ക്ക​ൽ മാ​ധ​വ​നു​ണ്ണി​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. 4K ഡോ​ൾ​ബി അ​റ്റ്‌​മോ​സ് സി​സ്റ്റ​ത്തി​ൽ ദൃ​ശ്യ​മി​ക​വോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ ആ​രാ​ധ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക‍​ഥ​യി​ൽ 2000-ത്തി​ലാ​ണ് വ​ല്യേ​ട്ട​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്. അ​റ​യ്‌​ക്ക​ൽ ത​റ​വാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

സി​ദ്ദി​ഖ്, മ​നോ​ജ് കെ ​ജ​യ​ൻ, സു​ധീ​ഷ്, സാ​യ്കു​മാ​ർ, ശോ​ഭ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​മ്പ​ല​ക്ക​ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബൈ​ജു അ​മ്പ​ല​ക്ക​ര​യും, അ​നി​ൽ അ​മ്പ​ല​ക്ക​ര​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. 4K ഡോ​ൾ​ബി അ​റ്റ്‌​മോ​സ് സി​സ്റ്റ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മാ​റ്റി​നി നൗ ​എ​ന്ന ക​മ്പി​നി​യാ​ണ്. ചി​ത്രം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.