"നിങ്ങളുടെ സൗന്ദര്യത്തെ ആരെങ്കിലും കളിയാക്കിയാൽ വിഷമിക്കരുത്, ഒരു ദിവസം ഹോളിവുഡ് നായകൻ നിങ്ങളെ "സെക്സി ഫ്രണ്ട്’ എന്ന് വിളിക്കും'
Monday, July 25, 2022 2:38 PM IST
മെലിഞ്ഞ ശരീരത്തിന്‍റെയും നിറത്തിന്‍റെയും പേരിൽ ആദ്യകാലങ്ങളിൽ ഒരുപാട് കളിയാക്കൽ എറ്റുവാങ്ങിയ താരമാണ് ധനുഷ്. അതിനെ മറികടന്ന് തമിഴ് സൂപ്പർ സ്റ്റാറായ ധനുഷിന് ബോഡി ഷെയിമിംഗിൽ വിഷമിക്കുന്നവരോട് ഒരു സന്ദേശം നൽക്കുന്നുണ്ട്.

"നിന്‍റെ ലുക്കിനെ ആരേക്കിലും ട്രോളുന്നുണ്ടെങ്കിൽ നിങ്ങൾ വിഷമിക്കരുത്. ഒരു ദിവസം ഒരു വലിയ ഹോളിവുഡ് ഹീറോ നിങ്ങളെ "ഹേയ് സെക്സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കും’.
ഇപ്പോഴുള്ള ധനുഷ് വർഷങ്ങൾക്ക് മുന്പുള്ള ധനുഷിന് കണ്ടാൽ എന്താകും പറയുക എന്ന ചോദ്യത്തിനാണ് താരം ഈ മറുപടി പറഞ്ഞത്.



ധനുഷ് അഭിനയിച്ച് "ദി ഗ്രേ മാൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് മാധ്യമങ്ങളെ കണ്ടത്. ചിത്രത്തിൽ ക്രിസ് ഇവാൻസിന്‍റെ കഥാപാത്രം ധനുഷിന്‍റെ കഥാപാത്രത്തെ "സെക്സി തമിഴ് ഫ്രണ്ട്’ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്.

മാർക്ക് ഗ്രെയ്നിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് റൂസോ സഹോദരൻമാരാണ് "ദി ഗ്രേ മാൻ’ സംവിധാനം ചെയ്തത്. ജൂലൈ 22 മുതൽ ചിത്രം നെറ്റ്ഫിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.