ത​ട​വു​കാ​ര​നെ ര​ക്ഷ​പ്പെ​ടാ​ൻ സഹായിച്ചു; കു​വൈ​റ്റി​ൽ പോ​ലീ​സു​കാ​ർ​ക്ക് ക​ഠി​നത​ട​വ്
Wednesday, April 30, 2025 1:06 PM IST
കു​വൈ​റ്റ് സി​റ്റി: ത​ട​വു​കാ​ര​നെ ര​ക്ഷ​പ്പെ​ടാ​ൻ സഹായിച്ച ജ​ഹ്‌​റ​യി​ലെ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വ്. കു​വൈ​റ്റി​ലെ ക്രി​മി​ന​ൽ കോ​ട​തി​യു​ടേ​താ​ണു വി​ധി. രേ​ഖ​ക​ൾ തി​രു​ത്തി​യ​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി പൊ​തു​വി​ശ്വാ​സ​ത്തി​ന്‍റെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്കാ​ൻ ഒ​രു കീ​ഴു​ദ്യോ​ഗ​സ്ഥ​നും ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മ​വാ​ഴ്ച​യ്ക്കും പൊ​തു​സേ​വ​ന​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന പ്ര​വ​ണ​ത​ക​ൾ ത​ട​യാ​ൻ ക​ടു​ത്ത ശി​ക്ഷ​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.