ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്കു ഊ​ർ​ജം ന​ൽ​കി​യ വ്യ​ക്തി; വി.​എ​സി​നെ അ​നു​സ്മ​രി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Saturday, July 26, 2025 1:13 PM IST
മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ വി​കാ​ര​വും മ​ന​സാ​ക്ഷി​യു​മാ​യി​രു​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​ടി​മ​സ​മാ​ന​മാ​യ ജീ​വി​ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ ബോ​ധ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും അ​തി​ജീ​വ​ന സ​മ​ര​ങ്ങ​ളു​ടേ​യും പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു വി​.എ​സ്.

മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ​ത്താ​യ​പ്പോ​ഴും വി.​എ​സ് ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ക​രു​ത്തും ക​ല​ഹ​വും പ്ര​ക​ടി​പ്പി​ച്ചു. ത​ന്‍റെ ക​ഴി​വും അ​ധി​കാ​ര​വും സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി വി​നി​യോ​ഗി​ച്ച നേ​താ​വാ​യി​രു​ന്നു വി ​എ​സ്.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​തി​ർ വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ വി.എ​സി​നെ ഓ​ർ​മി​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.