വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു
Saturday, July 26, 2025 3:16 PM IST
ദ​മാം: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​ട്ട് പ​തി​റ്റാ​ണ്ടി​ലേ​റെ സ​മ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ച​രി​ത്രം സൃ​ഷ്ടി​ച്ച ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി​രു​ന്നു വി.​എ​സ്. പ​രി​സ്ഥി​തിക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി.​എ​സ് ജ​ന​നാ​യ​ക​നാ​യി മാ​റി​യ​ത്.

മ​തി​കെ​ട്ടാ​നി​ലെ ഭൂ​മി കൈ​യേ​റ്റം, പ്ലാ​ച്ചി​മ​ട​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം, മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കൊ​ള്ള തു​ട​ങ്ങി​യ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ൾ ബ​ഹു​ജ​ന ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ വി.​എ​സ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

അ​നീ​തി​ക​ൾ​ക്കെ​തി​രേ ത​ല​യു​യ​ർ​ത്തി നി​ന്ന, രാ​ഷ്ട്രീ​യ പ്ര​തി​ബ​ദ്ധ​ത​യും കാ​ർ​ക്ക​ശ്യ​വും ജീ​വി​ത​പാ​ഠ​മാ​ക്കി​യ വി.​എ​സ് വി​ട​വാ​ങ്ങു​മ്പോ​ൾ പോ​രാ​ട്ട​വീ​ര്യം നി​റ​ഞ്ഞ രാ​ഷ്ട്രീ​യ യു​ഗം കൂ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ്.

കേ​ര​ളം നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം വി.എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്ന വി​പ്ല​വ​കാ​രി​യു​ടെ ഓ​ർ​മക​ൾ ത​ല​മു​റ​ക​ൾ കൈ​മാ​റി നി​ല​നി​ൽ​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.